വിമാന കമ്പനികള്‍ യാത്രാ നിരക്ക് കുത്തനെ കൂട്ടിയത് റയില്‍വേ നേട്ടമാക്കുന്നു. റയില്‍വേയുടെ എയര്‍ കണ്ടീഷന്‍ കോച്ചുകളിലെ ബുക്കിംഗില്‍ അടുത്തിടെ 50 ശതമാനം വര്‍ദ്ധനയാണുണ്ടായത്.
2008 ജൂലൈയില്‍ മാത്രം റയില്‍വേയിലെ എയര്‍ കണ്ടീഷന്‍ കോച്ചുകളില്‍ യാത്രചെയതവരുടെ എണ്ണം 5.97 ദശലക്ഷം . 2007 ജൂലൈയെ അപേക്ഷിച്ച് ഇക്കൊല്ലം 50 ശതമാനത്തോളം വര്‍ദ്ധനയാണ് ഈയിനത്തില്‍ ഉണ്ടായത്.
രാജധാനി, ശതാബ്ദി എക്സ്പ്രസ് ട്രെയിനുകളിലെ എ.സി കോച്ചുകളിലെ മാത്രം ബുക്കിംഗ് 52 ശതമാനം വര്‍ധിച്ചു. ചെലവ് കുറഞ്ഞ യാത്രാ നിരക്കുകളുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ചതോടെ വെസ്റ്റേണ്‍ റയില്‍വേയ്ക്കായിരുന്നു എ.സി കോച്ചുകളില്‍ യാത്രക്കാരുടെ കുറവ് അനുഭവപ്പെട്ടത്.
എന്നാല്‍ ഇത്തരം വിമാന സര്‍വീസുകള്‍ ഇപ്പോള്‍ ഏതാണ്ട് പകുതിയിലേറെയും നിര്‍ത്തലാക്കിയതോടെ ഈ യാത്രക്കാര്‍ മിക്കവരും റയില്‍വേയിലേക്ക് തിരിച്ചെത്തിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ മേഖലയിലെ റയില്‍വേ ബുക്കിംഗ് 52 ശതമാനം കണ്ട് വര്‍ദ്ധിക്കുകയും ചെയ്തു.
സാധാരണ സ്ലീപ്പര്‍ ക്ലാസുകളിലെ യാത്രക്കാരുടെ ബുക്കിംഗ് 24 ശതമാനത്തോളം വര്‍ദ്ധിച്ചിട്ടുണ്ട്. വിമാന യാത്രക്കൂലി വര്‍ദ്ധിപ്പിച്ചതോടെ 2008 ജൂലൈയില്‍ രാജധാനി എക്സ്പ്രസുകളില്‍ നിന്നു മാത്രമുള്ള വരുമാനം 98 മില്യന്‍ രൂപയായി ഉയര്‍ന്നു. 2007 ജൂലൈയില്‍ ഇത് 64 മില്യന്‍ രൂപയായിരുന്നു. യാത്രക്കൂലിയിലെ കുറവിനൊപ്പം റയില്‍വേ നടപ്പാക്കിയ സുഖസൌകര്യങ്ങളുടെ വര്‍ദ്ധനയും റയില്‍വേക്ക് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
രാജധാനി തുടങ്ങിയ തീവണ്ടികളില്‍ വൃത്തിയാക്കല്‍ ജോലിയും മറ്റും സ്വകാര്യമേഖലയെ ഏല്‍പ്പിച്ചത് യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സുകര്യം ലഭിക്കാന്‍ കാരണമായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു.
|