പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > പണപ്പെരുപ്പം 12.44 % ആയി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പണപ്പെരുപ്പം 12.44 % ആയി

രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 12.44 ശതമാനമായി ഉയര്‍ന്നു. ഓഗസ്റ്റ് 2 ന് അവസാനിച്ച ആഴ്ചയിലെ മൊത്തവില സൂചിക അനുസരിച്ച് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചതാണിത്.

ജൂലൈ 26 ന് അവസാനിച്ച ആഴ്ചയിലെ പണപ്പെരുപ്പ നിരക്ക് 12.1 ആയി ഉയര്‍ന്നിരുന്നു. പതിമൂന്ന്‌ വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കാണിത്‌.

പണപ്പെരുപ്പ നിരക്ക് കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ അടുത്തിടെയാണ് റിസര്‍വ്വ്‌ ബാങ്ക്‌ റിപ്പോ, കരുതല്‍ ധന അനുപാത നിരക്ക്‌ എന്നിവ വര്‍ദ്ധിപ്പിച്ചത്. എങ്കിലും ഇതിന്‍റെ ഫലം ഇതുവരെ കണ്ടില്ല.

ഭക്‍ഷ്യ ഉല്‍പ്പന്നങ്ങള്‍, നിര്‍മ്മാണ വസ്തുക്കള്‍ എന്നിവയ്ക്കൊപ്പം വാഹന വിലയിലും ഉണ്ടായ വര്‍ദ്ധനയാണ് പണപ്പെരുപ്പ നിരക്ക് വര്‍ദ്ധിക്കാന്‍ ഇടയാക്കിയത്.

കൂടുതല്‍
എണ്ണ വില 112$ലേക്ക് താണു
വില്‍പ്പനകൂട്ടാന്‍ മാരുതി എക്സ്ചേഞ്ച്
വിനിമയനിരക്ക്: രൂപയ്ക്ക് 23 പൈസ നഷ്ടം
സ്റ്റേറ്റ് ബാങ്ക് ലയനം അംഗീകരിച്ചു
മാക്സ് ന്യൂയോര്‍ക്ക് മൈക്രോ ഇന്‍ഷ്വറന്‍സ്
വന്‍ ലക്‍ഷ്യവുമായി പുറവങ്കര ഗ്രൂപ്പ്