ആഗോള എണ്ണ വിപണിയില്‍ ക്രൂഡോയില്‍ വില 112.59 ഡോളറായി താണു. വിലവര്‍ദ്ധനയെ തുടര്‍ന്ന് ആവശ്യം കുറവായതിനാലാണ് വില കുറയാന്‍ കാരണമായത്.
ജോര്‍ജ്ജിയയും റഷ്യയും തമ്മിലുള്ള പ്രശ്നങ്ങള്‍ എണ്ണ വിതരണം തടസപ്പെടുമെന്നും അത് വില വര്‍ദ്ധിപ്പിക്കുമെന്നും പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അമേരിക്കന്‍ എണ്ണ ശേഖരം സംബന്ധിച്ച റിപ്പോര്‍ട്ടുകളും അമേരിക്ക കൂടുതല്‍ എണ്ണ വാങ്ങിക്കൂട്ടില്ല എന്നാണ് സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ജൂലൈ 11 ന് എണ്ണ വില 147.27 ഡോളര്‍ എന്ന സര്‍വ്വകാല റെക്കോഡാണ് സൃഷ്ടിച്ചത്. അതിനു ശേഷം തുടര്‍ച്ചയായി വീപ്പയ്ക്ക് 35 ഡോളറോളമാണ് വില കുറഞ്ഞത്.
ഹീറ്റിംഗ് ഓയില്‍ വില 4.6 സെന്‍റ് കുറഞ്ഞ് 3.0847 ഡോളറായി താണു. ഇതിനൊപ്പം ഗ്യാസോലിന്‍ വില ഒരു ഗ്യാലന് 6 സെന്‍റ് കുറഞ്ഞ് 2.87 ഡോളറിലേക്ക് താണു. പ്രകൃതി വാതക വില 1,000 ഘന അടിക്ക് 30 സെന്‍റ് കുറഞ്ഞ് 8.15 ഡോളറായും താഴേക്ക് പോയി.
ലണ്ടന്‍ വിപണിയില്‍ ക്രൂഡോയില്‍ വില സെപ്തംബര്‍ ഡെലിവറിക്കുള്ളത് 1.07 ഡോളര്‍ താണ് 112.40 ഡോളറായി കുറഞ്ഞു.
|