പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > വില്‍പ്പനകൂട്ടാന്‍ മാരുതി എക്സ്ചേഞ്ച്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വില്‍പ്പനകൂട്ടാന്‍ മാരുതി എക്സ്ചേഞ്ച്

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി കാര്‍ വില്‍പ്പന വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ പഴയ കാറുകള്‍ക്ക് പകരം പുതിയ കാറുകള്‍ എന്ന മുദ്രാവാക്യവുമായി വിപണിയിലെത്തുന്നു.

20 വര്‍ഷങ്ങള്‍ വരെ പഴക്കമുള്ള മാരുതി കാറുകള്‍ക്ക് പകരം പുതുപുത്തന്‍ കാറുകള്‍ നല്‍കുക എന്നതാണ് കമ്പനിയുടെ പുതിയ നയം. കമ്പനി വില്‍പ്പന വിഭാഗം ചീഫ് ജനറല്‍ മാനേജര്‍ രവി ഭാട്ടിയ അറിയിച്ചതാണിത്.

പുതിയ കാറുകള്‍ക്ക് പകരം എടുക്കുന്ന പഴയ കാറുകള്‍ വേണ്ട വിധം കൈകാര്യം ചെയ്യാനായി ചില വന്‍‌കിട ആക്രിക്കച്ചവടക്കാരുമായി കമ്പനി ധാരണയിലെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇതിനായി വിവിധ നഗരങ്ങളിലായി 20 ഓളം വീതം ആക്രിക്കച്ചവടക്കാരുണ്ടെന്നാണ് കണക്കാക്കുന്നത്.

എക്സ്ചേഞ്ചിലൂടെ പുതിയ കാര്‍ വാങ്ങുന്നവര്‍ക്ക് 40,000 രൂപ വരെ ഇളവാണ് കമ്പനി നല്‍കുന്നത്. “ട്രൂവാല്യൂ“ വിലൂടെയുള്ള മാരുതിയുടെ പഴയ കാര്‍ വില്‍പ്പനയും മെച്ചപ്പെട്ടിട്ടുണ്ടെന്ന് രവി ഭാട്ടിയ പറഞ്ഞു.
കൂടുതല്‍
വിനിമയനിരക്ക്: രൂപയ്ക്ക് 23 പൈസ നഷ്ടം
സ്റ്റേറ്റ് ബാങ്ക് ലയനം അംഗീകരിച്ചു
മാക്സ് ന്യൂയോര്‍ക്ക് മൈക്രോ ഇന്‍ഷ്വറന്‍സ്
വന്‍ ലക്‍ഷ്യവുമായി പുറവങ്കര ഗ്രൂപ്പ്
ക്രൂഡോയില്‍ വില 117$ ആയി
വന്‍ ലക്‍ഷ്യവുമായി സപ്ലൈകോ