വ്യാഴാഴ്ച രാവിലെ ഡോളറിനെതിരായ രൂപയുടെ വിനിമയ നിരക്ക് 23 പൈസയുടെ നഷ്ടത്തോടെ 42.42.87/88 എന്ന നിലയിലേക്ക് താണു.
ആഗോള എണ്ണ വിപണിയില്‍ ക്രൂഡോയില്‍ വിലയില്‍ ഉണ്ടായ വര്‍ദ്ധനയും ആഭ്യന്തര ഓഹരി വിപണിയിലെ തിരിച്ചടിയും ഒരുപോലെ രൂപയുടെ വിനിമയ നിരക്കിനെ സ്വാധീനിച്ചു.
ബുധനാഴ്ച വൈകിട്ട് വിപണി അവസാനിച്ച സമയത്ത് രൂപയുടെ വിനിമയ നിരക്ക് 42.64/65 എന്ന നിലയിലായിരുന്നു. എന്നാല്‍ വ്യാഴാഴ്ച രാവിലെ വിപണി ആരംഭിച്ച സമയത്ത് ഇത് 42.82/84 എന്ന നിലയിലേക്ക് താണു. പിന്നീട് ഏറെ സമയത്തിനു ശേഷം 42.87/88 എന്ന നിലയിലേക്ക് താഴുകയാണുണ്ടായത്.
എണ്ണ വില വീപ്പയ്ക്ക് 117 ഡോളറായി വര്‍ദ്ധിച്ചതും രൂപയ്ക്ക് തിരിച്ചടിയായി. ആഭ്യന്തര ഓഹരി വിപണിയില്‍ സെന്‍സെക്സ് 219 പോയിന്‍റ് തിരിച്ചടിയോടെ താഴേക്ക് പോയതും രൂപയ്ക്ക് വിനയായി.
|