വനിതകളുടെ മാത്രം വിവിധ ആവശ്യങ്ങള്‍ പരിഗണിച്ച് ഇന്ത്യന്‍ ബാങ്ക് പുതിയൊരു ‘മൈക്രോ സ്റ്റേറ്റ് ബ്രാഞ്ച്” തമിഴ്നാട്ടിലെ ധര്‍മ്മപുരിയില്‍ ആരംഭിക്കാന്‍ തയ്യാറെടുക്കുന്നു.
സ്വയം സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്കും മറ്റു വനിതാ ഇടപാടുകാര്‍ക്കും മികച്ചതും വേഗത്തിലുമുള്ള ബാങ്കിംഗ് സേവനം നല്‍കുക എന്ന ലഷ്യത്തോടെയാണ് ഈ ശാഖ ഓഗസ്റ്റ് മൂന്നാം ആഴ്ചയില്‍ പ്രവര്‍ത്തനം ആരംഭിക്കുക.
ഗ്രാമീണ മേഖലയിലെ വനിതകളുടെ ഉന്നമനം ലക്‍ഷ്യമായിട്ടാണ് ഇത്തരം ഒരു ശാഖ ആരംഭിക്കുന്നത്. പാലക്കോട് താലൂക്കിലെ ഹനുമന്ദപുരത്ത് ഇപ്പോള്‍ തന്നെ ഇത്തരമൊരു മൈക്രോ ക്രെഡിറ്റ് കേന്ദ്രം ബാങ്കിന്‍റേതായി പ്രവര്‍ത്തിക്കുന്നുണ്ട്.
ഈ പുതിയ ശാഖ വനിതകള്‍ക്ക് മാത്രമായിരിക്കും. ധര്‍മ്മപുരി ജില്ലയിലൊട്ടാകെ 6,500 വനിതാ സ്വയം സംരംഭക സംഘങ്ങളുണ്ട്. ഇവയിലെ അംഗങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനായി 90 കോടി രൂപയാണ് വിവിധ വായ്പകളിലായി നല്‍കാന്‍ ബാങ്ക് തീരുമാനിച്ചിരിക്കുന്നത്.
|