വെള്ളിയാഴ്ച രാവിലെ ഡോളറിനെതിരായ രൂപയുടെ വിനിമയ നിരക്കില്‍ 13 പൈസയുടെ തിരിച്ചടി നേരിട്ട് 42.20/21 എന്ന നിലയിലേക്ക് താണു.
എണ്ണ വില ചില സമയം ഉയര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ വന്നതോടെ എണ്ണ കമ്പനികള്‍ എണ്ണ വാങ്ങുന്നതിനായി ഡോളര്‍ വാങ്ങിക്കൂട്ടിയതാണ് രൂപയ്ക്ക് തിരിച്ചടിയായത്.
വ്യാഴാഴ്ച വൈകിട്ട് വിപണി അവസാനിപ്പിച്ച സമയത്ത് രൂപയുടെ വിനിമയ നിരക്ക് 42.07/08 എന്ന നിലയിലായിരുന്നു. ഇത് വെള്ളിയാഴ്ച രാവിലെ 42.18/20 എന്ന താഴ്ന്ന നിലയിലായിരുന്നു തുടക്കം കുറിച്ചത്. എന്നാല്‍ ഏറെ സമയത്തിനു ശേഷം വിനിമയ നിരക്ക് വീണ്ടും താഴ്ന്ന് 42.20/21 ലേക്ക് പോയി.
വെള്ളിയാഴ്ച രാവിലെ ആഭ്യന്തര ഓഹരി വിപണിയിലുണ്ടായ മാന്ദ്യവും രൂപയ്ക്ക് തിരിച്ചടിയായി. എണ്ണ വില 120 ഡോളറിനടുത്തേക്ക് ഉയര്‍ന്നിരിക്കുകയാണ്.
|