ആഗോള എണ്ണ വിപണിയില്‍ ക്രൂഡോയില്‍ വില വീപ്പയ്ക്ക് 120 ഡോളറിനടുത്തെത്തി. തുര്‍ക്കിയിലെ പ്രധാനപ്പെട്ട ഒരു എണ്ണ പൈപ്പ് ലൈനിലുണ്ടായ ആക്രമണത്തെ തുടര്‍ന്നാണ് എണ്ണ വിലയില്‍ വര്‍ദ്ധനവുണ്ടായത്.
ഇതോടെ യൂറോപ്യന്‍ വിപണിയിലേക്കുള്ള എണ്ണ വിതരണത്തില്‍ ചില തടസങ്ങള്‍ ഉണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. എങ്കിലും അമേരിക്കയിലെ എണ്ണയുടെ ആവശ്യം വര്‍ദ്ധിക്കാത്തത് എണ്ണ വിലയില്‍ കാര്യമായ ഉയര്‍ച്ചയുണ്ടായില്ല.
സെപ്തംബര്‍ ഡെലിവറി എണ്ണ വില 11 സെന്‍റ് വര്‍ദ്ധിച്ച് 119.91 $ ലേക്കാണുയര്‍ന്നത്. അതേ സമയം ലണ്ടന്‍ വിപണിയില്‍ എണ്ണ വില 6 സെന്‍റ് വര്‍ദ്ധനയോടെ 117.92 $ ആയും വര്‍ദ്ധിച്ചിട്ടുണ്ട്.
ക്രോഡോയില്‍ വിലയ്ക്കൊപ്പം ഗ്യാസോലിന്‍ വിലയിലും നേരിയ ഉയര്‍ച്ചയുണ്ടായിട്ടുണ്ട്.
|