പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > സിയാല്‍ കാര്‍ണിവലിനു തുടക്കം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സിയാല്‍ കാര്‍ണിവലിനു തുടക്കം

നെടുമ്പാശേരിയിലെ സിയാല്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കൊച്ചിന്‍ ഇന്‍റര്‍ര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ തിരുവോണത്തോടനുബന്ധിച്ച്‌ ഷോപ്പിംഗ്‌ കാര്‍ണിവല്‍ ആരംഭിച്ചു. സിയാല്‍ മാനേജിംഗ്‌ ഡയറക്ടര്‍ ഡോ. സി.ജി. കൃഷ്ണദാസ്‌ നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ഓഗസ്റ്റ്‌ മുതല്‍ ഒക്ടോബര്‍വരെയുള്ള കാലയളവില്‍ ഇവിടുത്തെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍നിന്നും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക്‌ രണ്ട്‌ ഐ - ടെണ്‍ കാറുകളും ഒരു ഹുണ്ടായി വെര്‍ണ കാറും സമ്മാനമായി നല്‍കും.

ഫെഡറല്‍ ബാങ്ക്‌, ഹുണ്ടായി മോട്ടോഴ്സ്‌ എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചാണ്‌ സിയാല്‍ കാര്‍ണിവല്‍ സംഘടിപ്പിച്ചിട്ടുള്ളത്‌. ഈ വര്‍ഷം ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ 60 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്.
കൂടുതല്‍
ഗോപു നന്തിലത്ത്‌ കണ്ണൂരിലും
ബിഎസ്‌എന്‍എല്‍ ഓഹരി വില്‌പനയ്ക്കെന്ന്
പണപ്പെരുപ്പ നിരക്ക് 12.01% ആയി
ആറ്റിങ്ങലില്‍ ബിഎസ്‌എന്‍എല്‍ മേള
വിനിമയനിരക്ക്: രൂപയ്ക്ക് 9 പൈസ നേട്ടം
ഓണത്തിനു തയ്യാറായി സപ്ലൈകോ