പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > ഗോപു നന്തിലത്ത്‌ കണ്ണൂരിലും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഗോപു നന്തിലത്ത്‌ കണ്ണൂരിലും

തൃശൂര്‍ ആസ്ഥാനമായുള്ള പ്രമുഖ ഗൃഹോപകരണ വ്യാപാരികളായ ഗോപു നന്തിലത്ത്‌ കണ്ണൂരിലും ഷോറൂം ആരംഭിക്കുന്നു. കണ്ണൂരിലെ ചൊവ്വയിലാണ് ഓഗസ്റ്റ് പത്ത് മുതല്‍ പുതിയ ഷോറൂം പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഗോപു നന്തിലത്ത്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഗോപു നന്തിലത്ത്‌ അറിയിച്ചതാണിത്.

ഷോറൂം ഉദ്ഘാടനം കമ്പനി സാരഥികളായ ഐശ്വര്യ നന്തിലത്തും അര്‍ജുന്‍ നന്തിലത്തും ആയിരിക്കും. ഭദ്രദീപം കൊളുത്തുന്നത്‌ മാലതി ഗോവിന്ദന്‍ നന്തിലത്തും ആദ്യവില്‍പ്പന നടത്തുക ഷൈനി ഗോപുനന്തിലത്തും ആയിരിക്കും.

ഷോറൂം ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ സമ്മാന പദ്ധതികളും വാഗ്ദാനം ചെയ്തിട്ടുണ്ട്. നന്തിലത്ത്‌ ജി-മാര്‍ട്ട്‌ തണ്ടര്‍ ഓഫറായി മൂന്ന് പേര്‍ക്ക് ഓരോ മാരുതി ആള്‍ട്ടോകാറുകളും 21'' 53 സെ.മി. ഫ്‌ളാറ്റ്‌ ടി.വി. 100 പേര്‍ക്ക്‌ 100 കളര്‍ ടിവികളും നറുക്കെടുപ്പിലൂടെ നല്‍കുന്നു.

നന്ദിലത്ത് ഷോറൂമുകളില്‍നിന്നു പര്‍ച്ചെയ്‌സ്‌ ചെയ്യുമ്പോള്‍ ലഭിക്കുന്ന സമ്മാനക്കൂപ്പണുകള്‍ നറുക്കെടുത്താണ്‌ വിജയികളെ തിരഞ്ഞെടുക്കുന്നത്‌. 2007 ഓഗസ്റ്റിലായിരുന്നു തിരുവനന്തപുരത്തെ കരമയില്‍ നന്തിലത്ത്‌ ജി മാര്‍ട്ട്‌ ഗ്ലോബല്‍ അപ്ലയന്‍സ്‌ എന്ന പേരില്‍ ഷോറൂം തുറന്നത്.

പത്രസമ്മേളനത്തില്‍ ഗോപു നന്ദിലത്തിനൊപ്പം ഡയറക്ടര്‍ അര്‍ജുന്‍ നന്തിലത്ത്‌, ജനറല്‍ മാനേജര്‍ പി.കെ. ദയാനന്ദന്‍, അഡ്‌മിനിസ്‌ട്രേറ്റീവ്‌ മാനേജര്‍ ജോയ്‌ എന്‍.പി, വളപ്പില കമ്മ്യൂണിക്കേഷന്‍സ്‌ ജോ. മാനേജിങ്‌ ഡയറക്ടര്‍ ജെ.പി. വളപ്പില എന്നിവരും പങ്കെടുത്തു.

നന്തിലത്ത്‌ ജി മാര്‍ട്ട്‌ തിരുവനന്തപുരത്ത്‌
കൂടുതല്‍
ബിഎസ്‌എന്‍എല്‍ ഓഹരി വില്‌പനയ്ക്കെന്ന്
പണപ്പെരുപ്പ നിരക്ക് 12.01% ആയി
ആറ്റിങ്ങലില്‍ ബിഎസ്‌എന്‍എല്‍ മേള
വിനിമയനിരക്ക്: രൂപയ്ക്ക് 9 പൈസ നേട്ടം
ഓണത്തിനു തയ്യാറായി സപ്ലൈകോ
യുബിഐയും ഇന്‍ഡസ് ബാങ്കും പലിശ കൂട്ടി