പൊതുമേഖലയിലെ ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് എന്ന ബിഎസ്എന്‍എല്‍ ഓഹരി വില്‍പ്പനയ്ക്ക് തയ്യാറാവുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വാര്‍ത്താവിതരണ വകുപ്പ് മന്ത്രി എ. രാജ സൂചിപ്പിച്ചതാണിത്. ബി. എസ്. എന്‍. എല്‍ ഡയറക്‌ടര്‍ ബോര്‍ഡ് ഐ. പി. ഒയ്ക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു.
ഓഹരി വില്‍പ്പനയിലൂടെ 40,000 കോടി രൂപയുടെ സമാഹരണത്തിനാണ് ബി.എസ്.എന്‍.എല്‍ തയ്യാറാവുന്നത്. ഓഹരി വിലപ്പന നടക്കുകയാണെങ്കില്‍ ഇന്ത്യന്‍ ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇനിഷ്യല്‍ പബ്‌ളിക് ഓഫര്‍ അഥവാ ഐ.പി.ഒ ആയിരിക്കും ഇത് എന്ന് വിപണി വൃത്തങ്ങള്‍ പറയുന്നു.
ഓഹരി ഒന്നിന് 300 മുതല്‍ 400 രൂപ വരെയുള്ള വിലയ്ക്കാവും ഐ.പി.ഒ നടത്തുക. ചെറുകിട നിക്ഷേപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഓഹരികള്‍ വില്‍ക്കുക എന്നതാണ് കമ്പനിയുടെ ഉദ്ദേശം.
എന്നാല്‍ കമ്പനിയിലെ തൊഴിലാളി യൂണിയനുകള്‍ ഓഹരി വില്‌പനയെ ശക്തമായി എതിര്‍ക്കുന്നത് കാരണം ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. നിലവില്‍ കമ്പനിയിലുള്ള മൂന്ന് ലക്ഷത്തിലധികമുള്ള ജീവനക്കാര്‍ക്ക് ഓഹരി ഒന്നിന് പത്ത് രൂപ നിരക്കില്‍ 500 ഓഹരികള്‍ വരെ നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ടെങ്കിലും തൊഴിലാളികള്‍ ഇത് സ്വീകരിച്ചിട്ടില്ല.
നിലവില്‍ ബി. എസ്. എന്‍. എല്ലിന് 7.3 കോടി ഉപഭോക്താക്കളാണുള്ളത്. കമ്പനിയുടെ മൊത്തം ആസ്തി നാല് ലക്ഷം കോടി രൂപയാണ്. ഇതിന്‍റെ പത്ത് ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് കമ്പനിയുടെ പുറപ്പാട്.
|