പണപ്പെരുപ്പ നിരക്ക് 12.01 ശതമാനമായി ഉയര്‍ന്നു. ജൂലൈ 26 ന് അവസാനിച്ച ആഴ്ചയിലെ മൊത്തവില വിവര സൂചിക അനുസരിച്ച് റിസര്‍വ് ബാങ്ക് വെളിപ്പെടുത്തിയതാണിത്. കഴിഞ്ഞ പതിമൂന്ന് വര്‍ഷങ്ങള്‍ക്കുള്ളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ചില ഭക്‍ഷ്യ വിഭവങ്ങളുടെ വില വര്‍ദ്ധിച്ചതാണ് പണപ്പെരുപ്പ നിരക്ക് വീണ്ടും ഉയരാനിടയാക്കിയത്. ജൂലായ് 19 ന് അവസാനിച്ച ആഴ്ചയില്‍ പണപ്പെരുപ്പ നിരക്ക് 11.98 ആയിരുന്നു. ഇതിന് തൊട്ടു മുന്‍പുള്ള ആഴ്ചയില്‍ പണപ്പെരുപ്പ നിരക്ക് 11.89 ആയിരുന്നു.
എന്നാല്‍ ഇത്തവണ പണപ്പെരുപ്പ നിരക്ക് 12 ശതമാനം കവിയുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ നേരത്തേയുള്ള വിലയിരുത്തല്‍.
പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ലക്‌ഷ്യമിടുന്ന വായ്പാ നയം റിസേര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വരുന്ന ആഴ്ചകളില്‍ പണപ്പെരുപ്പതില്‍ കാര്യമായ കുറവുണടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില സ്ഥിരത നേടിയതും പണപ്പെരുപ്പ തോത് കുറയാന്‍ സഹായിക്കുമെന്നാണ് സൂചന.
|