പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > ക്രൂഡോയില്‍ വിലയില്‍ സ്ഥിരത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ക്രൂഡോയില്‍ വിലയില്‍ സ്ഥിരത

ആഗോള ക്രൂഡോയില്‍ വിലയില്‍ വലിയ മാറ്റമില്ലാതെ വ്യാഴാഴ്ചയും തുടരുന്നു. ഒരു വീപ്പ എണ്ണയുടെ വില 118.58 $ എന്ന നിലയിലാണിപ്പോള്‍.

തുര്‍ക്കിയിലെ പ്രധാനപ്പെട്ട ഒരു എണ്ണ പൈപ്പ് ലൈനില്‍ ഉണ്ടായ അഗ്നിബാധയെ തുടര്‍ന്ന് അടച്ചിടേണ്ടിവന്നതിനാലാണ് എണ്ണ വിലയില്‍ നേരിയ ഉയര്‍ച്ചയുണ്ടായത്.

ലൈറ്റ്, സ്വീറ്റ് ക്രൂഡോയില്‍ സെപ്തംബര്‍ ഡെലിവറി എണ്ണ വില 18 സെന്‍റ് വര്‍ദ്ധിച്ച് 118.76 $ എന്ന നിലയിലേക്കാണുയര്‍ന്നത്. ഇടവേളയില്‍ 118.58 $ എന്ന നിലയിലേക്കുയര്‍ന്നിരുന്നു.

ജൂലൈ പതിനൊന്നിനുണ്ടായ റെക്കോഡ് വിലയായ 147.27 $ ല്‍ നിന്ന് 28$ അഥവാ 19 ശതമാനമാണ് ഇപ്പോള്‍ കുറഞ്ഞിരിക്കുന്നത്.

ഇതിനൊപ്പം ഗ്യാസോലിന്‍ വില 0.82 സെന്‍റ് വര്‍ദ്ധിച്ച് 2.9575 $ ആയി ഉയര്‍ന്നപ്പോള്‍ ഹീറ്റിംഗ് ഓയില്‍ വില 0.15 സെന്‍റ് വര്‍ദ്ധനയോടെ 3.2364 $ ആയും വര്‍ദ്ധിച്ചിട്ടുണ്ട്.
കൂടുതല്‍
എഫ്ഡിഐ: 24 പദ്ധതികള്‍ക്ക് അനുമതി
എസ്‌ബിഐ ലൈഫിന് നേട്ടം
ജിഡിപി വളര്‍ച്ച 7.5-8% ആയേക്കും
രൂപയ്ക്ക് 23 പൈസ വര്‍ദ്ധന
എണ്ണ വില 118 $ ന് താഴെ
ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് മാറ്റില്ല