പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
റെപ്പോ നിരക്ക് വര്‍ദ്ധിപ്പിച്ചു  Search similar articles
KBJWD
രാജ്യത്തെ പണപ്പെരുപ്പ നിരക്ക് നിയന്ത്രിക്കാന്‍ ലക്‌ഷ്യമിടുന്ന വായ്പാ നയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. ബാങ്കുകളുടെ കരുതല്‍ ധന നിക്ഷേപവും ബാങ്കുകള്‍ക്ക് റിസേര്‍വ് ബാങ്ക് നല്‍കുന്ന വായ്പകള്‍ക്കുള്ള പലിശയും വര്‍ദ്ധിപ്പിക്കാനാണ് ആര്‍ ബി ഐ ചൊവ്വാഴ്ച തീരുമാനിച്ചിരിക്കുന്നത്.

ബാങ്കുകളുടെ കരുതല്‍ ധന നിക്ഷേപത്തില്‍ .25 ശതമാനത്തിന്‍റെയും ബാങ്കുകളുടെ റിസര്‍വ് ബാങ്ക് വായ്പയ്ക്കുള്ള പലിശയായ റെപ്പോ നിരക്കില്‍ അര ശതമാനം വര്‍ദ്ധനവുമാണ് വരുത്തിയിരിക്കുന്നത്. ഇതോടെ ബാങ്കുകള്‍ നല്‍കുന്ന എല്ലാ തരം വായ്പകളുടെയും പലിശ വര്‍ദ്ധിക്കാനുള്ള സാധ്യത തെളിഞ്ഞു. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്കിനെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേ സമയം വിപണിയില്‍ പണത്തിന്‍റെ ലഭ്യത കുറയ്ക്കാനുള്ള നീക്കത്തിലൂടെ പണപ്പെരുപ്പ നിരക്കിലെ വര്‍ദ്ധന പിടിച്ചു നിര്‍ത്താന്‍ സാധിക്കുമെന്നും കണക്കാക്കപ്പെടുന്നു. വളര്‍ച്ചാ നിരക്കിന് തിരച്ചടിയാകുന്ന തരത്തിലുള്ള വായ്പാ നയം ആര്‍ ബി ഐ പ്രഖ്യാപിക്കില്ലെന്ന് സൂചനയുണണ്ടായിരുന്നെങ്കിലും വളര്‍ച്ചയെക്കാള്‍ പ്രാധാന്യം പണപ്പെരുപ്പ നിയന്ത്രണത്തിന് നല്‍കുന്ന നയമാണ് നടപ്പിലാക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിക്കുകയായിരുന്നു.

വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പാനിരക്കായ റിപ്പോയില്‍ വര്‍ദ്ധനയുണ്ടായത് അടുത്ത ദിവസങ്ങളില്‍ തന്നെ വാണിജ്യ ബാങ്ക് ഇടപാടുകളിലും പ്രതിഫലിക്കുമെന്നാണ് കരുതുന്നത്.

ആഗോള വിപണിയില്‍ ക്രൂഡോയിലിന്‍റെയും ഭക്ഷണ പദാര്‍ത്ഥങ്ങളുടെയും വില ഉയര്‍ന്നിരിക്കുന്നത് കാരണം രാജ്യത്തെ പണപ്പെരുപ്പം കുറച്ചുകാലം കൂടി നില നില്‍ക്കുമെന്ന വിലയിരുത്തല്‍ കാരണമാണ് രണ്ട് തരം നിയന്ത്രണമേര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം പണപ്പെരുപ്പം 7 ശതമാനമായിരിക്കും എന്നും റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്നു. നേരത്തെ, 5-5.5 വരെ ആയിരിക്കുമെന്നായിരുന്നു കണക്കാക്കിയിരുന്നത്.

ഇതോടൊപ്പം തന്നെ മൊത്ത ആഭ്യന്തര ഉത്പാദന തോത് (ജിഡിപി) 8 ശതമാനമായിരിക്കുമെന്നും റിസര്‍വ് ബാങ്ക് കരുതുന്നു. നേരത്തെ ഇത് 8-8.5 ശതമാനം വരെയാവുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
കൂടുതല്‍
ടാറ്റാ ടീക്ക് വന്‍ ലാഭം
കൊടാക് മഹീന്ദ്രക്ക് നേട്ടം
ബാങ്ക് ഓഫ് ഇന്ത്യക്ക് 562 കോടി ലാഭം
എച്ച്‌ഡി‌എഫ്സി ബാങ്ക്: 464 കോടി ലാഭം
പലിശ നിരക്ക് ഉയര്‍ന്നേക്കും
1000 സിസി ബൈക്കുമായി ഹോണ്ട