ലോക പ്രസിദ്ധ ആഡംബര കാര്‍ നിര്‍മാതാക്കളായ ജര്‍മ്മനിയിലെ വോക്‌സ് വാഗണ്‍ ജെറ്റ എന്ന പുതുപുത്തന്‍ മോഡല്‍ ഇന്ത്യന്‍ വിപണിയിലിറക്കി. ഫോക്‌സ് വാഗണ്‍ കമ്പനിയുടെ ഇന്ത്യയിലെ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ ജോര്‍ഗ് മുള്ളര്‍ ജെറ്റ പുറത്തിറക്കി.
കമ്പനി ഇന്ത്യയിലിറക്കുന്ന രണ്ടാമത്തെ മോഡലാണ് ജെറ്റ. മുംബൈയിലെ ബാന്ദ്രയിലെ ടാജ് ലാന്‍ഡ്‌സ് എന്‍ഡിലാണ് ജെറ്റ പുറത്തിറക്കല്‍ ചടങ്ങ് നടന്നത്. പെട്രോള്‍, ഡീസല്‍ മോഡലുകളില്‍ ജെറ്റ ലഭ്യമാണ്. മൊത്തത്തില്‍ മൂന്നു മോഡലുകള്‍ ഇതിനുണ്ടാവും എന്ന് ജോര്‍ഗ്ഗ് മുള്ളര്‍ പറഞ്ഞു.
നിലവില്‍ വോക്സ് വാഗണിന്‍റെ ഇന്ത്യയില്‍ ലഭിക്കുന്ന മോഡലാണ് പസ്സാര്‍. ഫോക്‌സ് വാഗണ്‍ ജെറ്റയുടെ ഡല്‍ഹി ഷോറൂം വില വിവിധ മോഡലുകള്‍ അനുസരിച്ച് 12.97 ലക്ഷം മുതല്‍ 16.67 ലക്ഷം വരെയാണെന്ന് മുള്ളര്‍ പറഞ്ഞു.
പസ്സാറിനൊപ്പം ജെറ്റ കൂടി വിപണിയിലെത്തിയതോടെ കമ്പനിയുടെ കാര്‍ വിപണിയിലെ വിഹിതം വര്‍ദ്ധിക്കുമെന്ന് കരുതുന്നതായും മുള്ളര്‍ കൂട്ടിച്ചേര്‍ത്തു.
|