പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഷാര്‍ജയിലേക്ക്‌ എയര്‍ ഇന്ത്യ  Search similar articles

പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യ കൊച്ചിയില്‍ നിന്ന്‌ ഷാര്‍ജയിലേയ്‌ക്ക്‌ നേരിട്ടുള്ള വിമാന സര്‍വീസ്‌ ആരംഭിച്ചു.

നേരത്തെ കോഴിക്കോട്ടു നിന്ന്‌ നെടുമ്പാശ്ശേരി വഴി ഷാര്‍ജയിലേക്ക്‌ സര്‍വീസ്‌ നടത്തിക്കൊണ്ടിരുന്ന വിമാനമാണ്‌ നെടുമ്പാശ്ശേരിയില്‍ നിന്ന്‌ ഷാര്‍ജയിലേക്ക്‌ സര്‍വീസ്‌ നടത്തുന്നത്‌. തിരിച്ചുവരുന്ന വിമാനം കോഴിക്കോട്‌ വഴിയാണ്‌ നെടുമ്പാശ്ശേരിയില്‍ എത്തുന്നത്‌.

വെള്ളിയാഴ്‌ച മുതലാണ്‌ എയര്‍ ഇന്ത്യ ഈ മാറ്റം വരുത്തിയത്‌. എയര്‍ ഇന്ത്യയുടെ ഐ.സി. 595 വിമാനം ദിവസേനന രാത്രി 7.35 ന്‌ കൊച്ചിയില്‍ നിന്ന്‌ പുറപ്പെട്ട്‌ രാത്രി 9.55 ന്‌ ഷാര്‍ജയിലെത്തും.

ഉച്ചയ്‌ക്കുശേഷം 1.40 ന്‌ ഷാര്‍ജയില്‍ നിന്ന്‌ പുറപ്പെടുന്ന ഐസി 596 വിമാനം വൈകീട്ട്‌ 5.45 ന്‌ കൊച്ചിയില്‍ എത്തും എന്നും എയര്‍ ഇന്ത്യ അധികൃതര്‍ വിശദമാക്കി.

കൂടുതല്‍
കാപ്പി വില ഉയരുന്നു
ജെറ്റ് എയര്‍വേസ് ഷാങ്‌ഹായിലേക്ക്
പണപ്പെരുപ്പം 7.83% ആയി ഉയര്‍ന്നു
പി‌എന്‍‌ബിക്ക് ഇരട്ടി ലാഭം
വോള്‍ട്ടാസിന് 208 കോടി ലാഭം
സിമന്‍റ് വില വീണ്ടും കുറഞ്ഞേക്കും