പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പണപ്പെരുപ്പം 7.83% ആയി ഉയര്‍ന്നു  Search similar articles
മൂന്നര വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിര്‍ക്ക്

രാജ്യത്തെ പണപ്പെരുപ്പ നിരക്ക് വീണ്ടും ഉയര്‍ന്ന് 7.83 ശതമാനമായി. മേയ് 3 ന് അവസാനിച്ച ആഴ്ചയിലെ മൊത്ത വില വിവര സൂചിക അനുസരിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചതാണിത്.

എന്നാല്‍ അതിനു മുന്നിലത്തെ ആഴ്ചയിലെ പണപ്പെരുപ്പ നിരക്ക്, അതായത് ഏപ്രില്‍ 26 ന് അവസാനിച്ച ആഴ്ചയില്‍ പണപ്പെരുപ്പ നിരക്ക് 7.61 ശതമാനമായിരുന്നു.

എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പണപ്പെരുപ്പ നിരക്ക് 5.74 ശതമാനമായിരുന്നു.

2004 സെപ്തംബര്‍ 11 ന് അവസാനിച്ച ആഴ്ചയിലെ പണപ്പെരുപ്പ നിരക്ക് 7.87 ശതമാനം വരെ വര്‍ദ്ധിച്ചിരുന്നു. ഇതിനൊപ്പം 2004 സെപ്തംബര്‍ 18 ന് അവസാനിച്ച ആഴ്ചയില്‍ ഇത് 7.86 ശതമാനത്തിലായിരുന്നു.

ഉരുക്ക്, സിമന്‍റ് എന്നിവയുടെ വില ഇക്കാലയളവില്‍ കുറഞ്ഞെങ്കിലും കാപ്പി, സുഗന്ധവ്യജ്ഞനങ്ങള്‍, പച്ചക്കറി എന്നിവയുടെ വിലയും വര്‍ദ്ധിച്ചിരുന്നു. പഴം, പച്ചക്കറി എന്നിവയുടെ വില 3 ശതമാനം നിരക്കില്‍ വര്‍ദ്ധിച്ചു.

എന്നാല്‍ കാപ്പിയുടെ വില 6 ശതമാനവും ചോളം വില 4 ശതമാനവും വര്‍ദ്ധിച്ചു. നാഫ്ത, ഫര്‍ണസ് ഓയില്‍, ലൈറ്റ് ഡീസല്‍ ഓയില്‍ എന്നിവയുടെ വിലയും വര്‍ദ്ധിച്ചു.

ഭക്‍ഷ്യ എണ്ണ, മറ്റ് ചില ഭക്‍ഷ്യ വസ്തുക്കള്‍, പച്ചക്കറി എന്നിവയുടെ വിലയിലും ഇക്കാലയളവില്‍ ഗണ്യമായ വര്‍ദ്ധനയാണുണ്ടായത്. ഇതാണ് പണപ്പെരുപ്പ നിരക്ക് ഇത്രയേറെ ഉയരാന്‍ പ്രധാന കാരണം.

പണപ്പെരുപ്പ നിരക്ക് നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്കും ധനമന്ത്രാലയവും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലും പണപ്പെരുപ്പ നിരക്ക് വീണ്ടും ഉയരുകയാണ്. പണപ്പെരുപ്പ നിരക്ക് വര്‍ദ്ധിച്ചത് അത്ര കാര്യമാക്കേണ്ടതില്ലെന്ന് ധനമന്ത്രി ചിദംബരം പറഞ്ഞിരുന്നെങ്കിലും അത് വീണ്ടും കൂടുന്നത് രൂക്ഷമായ പ്രത്യാഖ്യാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ കരുതുന്നത്.

പണപ്പെരുപ്പ നിരക്ക് വര്‍ദ്ധിച്ചത് കേന്ദ്രസര്‍ക്കാരിന്‍റെ തെറ്റായ നയങ്ങള്‍ മൂലമല്ലെന്ന് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മോണ്ടെക് സിംഗ് അലുവാലിയ രണ്ട് ദിവസം മുമ്പ് പറഞ്ഞിരുന്നു.

ലോകമൊട്ടുക്ക് പണപ്പെരുപ്പം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇന്ത്യയിലും ഇതുണ്ടായതെന്ന് ചില കേന്ദ്രങ്ങള്‍ പറയുന്നു. ചൈനയിലും പണപ്പെരുപ്പ നിരക്ക് ഗണ്യമായി വര്‍ദ്ധിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കൂടുതല്‍
പി‌എന്‍‌ബിക്ക് ഇരട്ടി ലാഭം
വോള്‍ട്ടാസിന് 208 കോടി ലാഭം
സിമന്‍റ് വില വീണ്ടും കുറഞ്ഞേക്കും
ഭക്‍ഷ്യഎണ്ണ ഇറക്കുമതി 31% കൂടി
അടിസ്ഥാനവികസന രംഗത്ത് 9.6% വളര്‍ച്ച
ഫെഡറല്‍ ബാങ്കിന് ഫിഡെലിറ്റിയുമായി കരാര്‍