പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വോള്‍ട്ടാസിന് 208 കോടി ലാഭം  Search similar articles

ടാറ്റാ ഗ്രൂപ്പ് കമ്പനികളില്‍ ഒന്നായ വോള്‍ട്ടാസ് 2007-08 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച ലാഭം കുറിച്ചു. ഇക്കാലയളവില്‍ കമ്പനിയുടെ അറ്റാദായം 3.37 ശതമാനം വര്‍ദ്ധിച്ച് 208.37 കോടി രൂപയായി ഉയര്‍ന്നു.

അതിനൊപ്പം കമ്പനിയുടെ മൊത്ത വരുമാനവും മികച്ച വര്‍ദ്ധന കൈവരിച്ചു. 2006-07 ലെ മൊത്ത വരുമാനം 2,588.69 കോടി രൂപയായിരുന്നത് 2007-08 ല്‍ 3,247.23 കോടി രൂപയായി ഉയര്‍ന്നു.

2007-08 ല്‍ ഉയര്‍ന്ന ലാഭം കൈവരിച്ചതോടെ കമ്പനി ഡയറക്‍ടര്‍ ബോര്‍ഡ് ഓഹരി ഉടമകള്‍ക്ക് 135 ശതമാനം നിരക്കില്‍ ലാഭ വിഹിതം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. കമ്പനിയുടെ ഓഹരിയുടെ മുഖവില ഒരു രൂപയാണ്.

വോള്‍ട്ടാസ് മറ്റ് കമ്പനികളെ ഏറ്റെടുക്കാന്‍ ഉദ്ദേശിച്ച് 300 കോടി രൂപ കറന്‍സിയായി തന്നെ സൂക്ഷിച്ചിരിക്കുകയാണ്.

നിലവില്‍ കമ്പനിയുടെ അന്താരാഷ്ട്ര ഇടപാടുകളില്‍ ഭൂരിഭാഗവും മിഡില്‍ ഈസ്റ്റ് കേന്ദ്രമായാണ് നടക്കുന്നത്. ദക്ഷിണാഫ്രിക്ക, വിയറ്റ്‌നാം, സിംഗപൂര്‍ എന്നീ രാജ്യങ്ങളിലേക്കും കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍.
കൂടുതല്‍
സിമന്‍റ് വില വീണ്ടും കുറഞ്ഞേക്കും
ഭക്‍ഷ്യഎണ്ണ ഇറക്കുമതി 31% കൂടി
അടിസ്ഥാനവികസന രംഗത്ത് 9.6% വളര്‍ച്ച
ഫെഡറല്‍ ബാങ്കിന് ഫിഡെലിറ്റിയുമായി കരാര്‍
ഓഡി എ4 ജൂലൈയില്‍
പോസ്റ്റ് ഓഫീസ് നിക്ഷേപം: പലിശ കൂട്ടിയേക്കും