പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സിമന്‍റ് വില വീണ്ടും കുറഞ്ഞേക്കും  Search similar articles
രാജ്യത്തെ സിമന്‍റ് വില വീണ്ടും കുറഞ്ഞേക്കുമെന്ന് സൂചന.കേന്ദ്ര ധനമന്ത്രി പി.ചിദംബരം അറിയിച്ചതാണിക്കാര്യം.

വിവിധ സിമന്‍റ് കമ്പനികളുമായി ധനമന്ത്രി നടത്തിയ ചര്‍ച്ചയില്‍ വീണ്ടും സിമന്‍റ് വില കുറയ്ക്കാമെന്ന് സമ്മതിച്ചിട്ടുള്ളതായി അറിയിച്ചു.ഇതനുസരിച്ച് 50 കിലോയുടെ ഒരു ചാക്ക് സിമന്‍റ് വിലയില്‍ 3 രൂപാ മുതല്‍ 7.5 രൂപാ വരെ വീണ്ടും വില കുറയുമെന്നാണ് കണക്കാക്കുന്നത്.

സിമന്‍റ് വ്യവസായത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന എക്സൈസ് നികുതി പിന്‍‌വലിക്കുമോ എന്ന ചോദ്യത്തിന് അതിനെ കുറിച്ച് തനിക്കറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

സിമന്‍റ് വില കുറയ്ക്കുന്നത് സംബന്ധിച്ച് കമ്പനികളില്‍ നിന്ന് ഔദ്യോഗികമായ അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിലെന്നും ചിദംബരം പറഞ്ഞു.

ബുധനാഴ്ച കേന്ദ്ര വാണിജ്യമന്ത്രിയുമായി സിമന്‍റ് നിര്‍മ്മാതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ സിമന്‍റ് വില കുറയ്ക്കാമെന്ന് സമ്മതിച്ചിരുന്നു. എന്നാല്‍ ഇത് എത്രത്തോളം കണ്ട് കുറയുമെന്ന് വ്യക്തമല്ല.
കൂടുതല്‍
ഭക്‍ഷ്യഎണ്ണ ഇറക്കുമതി 31% കൂടി
അടിസ്ഥാനവികസന രംഗത്ത് 9.6% വളര്‍ച്ച
ഫെഡറല്‍ ബാങ്കിന് ഫിഡെലിറ്റിയുമായി കരാര്‍
ഓഡി എ4 ജൂലൈയില്‍
പോസ്റ്റ് ഓഫീസ് നിക്ഷേപം: പലിശ കൂട്ടിയേക്കും
വിനിമയനിരക്ക്: രൂപയ്ക്ക് മെച്ചം