ഇന്‍റര്‍നെറ്റ് രംഗത്തെ അതികായനായ യാഹു സ്വന്തമാക്കിയേ തീരൂ എന്ന വര്‍ദ്ധിച്ച വാശിയോടെ മൈക്രോ സോഫ്റ്റ് കോര്‍പ്പറേഷന്‍ വീണ്ടും രംഗത്തെത്തി. യാഹു സ്വന്തമാക്കാനായി മൈക്രോസോഫ്റ്റ് വന്‍ തുക വാഗ്ദാനം ചെയ്തതായാണ് സൂചന.
ആഴ്ചകളായി മൈക്രോസോഫ്റ്റ് യാഹു സ്വന്തമാക്കാന്‍ പല പദ്ധതികളും ആവിഷ്കരിച്ചു. എന്നാല്‍ അതിലൊന്നും യാഹു വീഴില്ലെന്ന് കണ്ടാണ് ഇപ്പോള്‍ മൈക്രോസോഫ്റ്റ് വന്‍ തുക വാഗ്ദാനം ചെയ്തിരിക്കുന്നത്.
യാഹുവിന് മൈക്രോസോഫ്റ്റ് നേരത്തേ 4460 കോടി ഡോളറാണ് വാഗ്ദാനം ചെയ്‌തിരുന്നത്. എത്ര തുകയാണ് മൈക്രോസോഫ്റ്റ് ഇപ്പോള്‍ വാഗ്ദാനം ചെയ്‌തിരിക്കുന്നതെന്ന് അറിവായിട്ടില്ല.
നിലവിലെ സൂചനകള്‍ യാഹുവിന്‍റെ ഓഹരിയൊന്നിന് കുറച്ച് ഡോളര്‍ അധികം നല്‍കാമെന്നാണ് മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്‌തിരിക്കുന്നത്. അതേ സമയം മൈക്രോസോഫ്റ്റിന് യാഹുവിന്‍റെ ഓഹരിക്ക് 35 ഡോളറിലധികം നല്‍കാന്‍ സാധ്യതയില്ലെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ കരുതുന്നു.
എന്നാല്‍ ഇത് സംബന്ധിച്ച് യാഹു അധികൃതരോ മൈക്രോസോഫ്റ്റ് അധികൃതരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. യാഹുവിന് നിലവിലെ വിപണി വില അനുസരിച്ച് 4230 കോടി ഡോളറിന്‍റെ ആസ്‌തിയുണ്ടെന്നാണ് കണക്കാക്കുന്നത്.
|