രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 2008 - 09 ല്‍ 8 ശതമാനമായി കുറയുമെന്ന് ഏഷ്യന്‍ വികസന ബാങ്ക് റിപ്പോര്‍ട്ട് പറയുന്നു. 2007 - 08 ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 8.7 ശതമാനമായിരുന്നു.
രാജ്യത്തെ നിലവിലെ ഗണ്യമായ വിലവര്‍ദ്ധന, പണപ്പെരുപ്പം എന്നിവ നിയന്ത്രണത്തിലാക്കാനായി കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും സാമ്പത്തികമായി കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നതാണ് ഏഷ്യന്‍ വികസന ബാങ്ക് രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറഞ്ഞേക്കും എന്ന നിഗമനത്തിലെത്തിയത്.
വരുന്ന വര്‍ഷം നടക്കാനിരിക്കുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ നിലവിലെ യു.പി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തണമെങ്കില്‍ വിലക്കയറ്റം, പണപ്പെരുപ്പ നിരക്ക് എന്നിവ വരുതിയിലാക്കണം എന്നുറപ്പാണ്.
അതേ സമയം രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 2009 - 10 ല്‍ 8.5 ശതമാനമായി വര്‍ദ്ധിക്കും എന്നാണ് ഏഷ്യന്‍ ഡവലപ്‌മെന്‍റ് ഔട്ട്ലുക്ക് 2008 ല്‍ ഏഷ്യന്‍ വികസന ബാങ്ക് പറയുന്നത്.
അതേ സമയം അടുത്തിടെ ഗണ്യമായി വര്‍ദ്ധിച്ച പണപ്പെരുപ്പം നിയന്ത്രിക്കാനായി കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി ചുങ്കം കുറച്ചതിന്‍റെ ഫലം വരുന്ന 2 - 3 ആഴ്ചകള്‍ക്കുള്ളില്‍ അറിയാന്‍ കഴിയുമെന്നാണ് ഏഷ്യന്‍ വികസന ബാങ്കിലെ ഇന്ത്യ റസിഡന്‍റ് മിഷനിലെ സാമ്പത്തിക ചുമതല വഹിക്കുന്ന നര്‍ഹരി റാവു പറയുന്നത്.
എങ്കിലും കയറ്റുമതിക്കായി അരി, ഗോതമ്പ് തുടങ്ങിയവയ്ക്ക് നല്‍കിയിരുന്ന സബ്സിഡി തുടരണമെന്നാണ് നര്‍ഹരി റാവു പറയുന്നത്. ആഗോള വിപണിയില്‍ ഇവയുടെ വില ആഭ്യന്തര വിലയെ അപേക്ഷിച്ച് വളരെ കൂടുതലാണെന്നാണ് ഇതിനു പ്രധാന കാരണമായി റാവു ചൂണ്ടിക്കാട്ടുന്നത്. അതേ സമയം ഇറക്കുമതി ചെയ്യുന്നവയുടെ ചുങ്കം തീര്‍ത്തും ഇല്ലാതാക്കരുതെന്നും റാവു പറയുന്നു.
|