പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കത്രീന മൊബൈല്‍ റാണി!
WD
ബോളിവുഡ് താരം ഷാരൂഖ് ഖാനും നടി കത്രീന കൈഫും മൊബൈല്‍ ഉപയോക്താക്കളുടെ രാജാവും റാണിയുമാണ്. കാരണം എന്തെന്നോ? ഇവരെ കുറിച്ചുള്ള ഉള്ളടക്കങ്ങളാണ് മൊബൈലുകളില്‍ ഏറ്റവും കൂടുതല്‍ ഡൌണ്‍‌ലോഡ് ചെയ്യപ്പെടുന്നത്.

ഇവരുടെ സിനിമകളിലെ റിംഗ് ടോണുകള്‍, ഇവരുടെ ചിത്രങ്ങള്‍, വാള്‍ പേപ്പറുകള്‍ തുടങ്ങിയവയാണ് മൊബൈല്‍ ലോകത്തെ ബോളിവുഡ് ആരാധകര്‍ക്ക് ഇഷ്ടപ്പെട്ട ഉള്ളടക്കങ്ങള്‍. കഴിഞ്ഞ വര്‍ഷത്തെ തട്ടുപൊളിപ്പന്‍ സിനിമകളെ കുറിച്ചുള്ള ഒരു പഠനത്തിലാണ് ഇക്കാര്യം വെളിവായിരിക്കുന്നത്.

ഐ‌എം‌ഐ മൊബൈല്‍ എന്ന സ്ഥാപനം നടത്തിയ സര്‍‌വേയില്‍ ബോളിവുഡ് സിനിമയ്ക്ക് മൊബൈലില്‍ ഏറ്റവും കൂടുതല്‍ പ്രചാരം ലഭിച്ചു എന്ന് വെളിവാകുന്നു. ഷാരുഖിനൊപ്പം മൊബൈല്‍ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന താരങ്ങളുടെ പട്ടികയില്‍ സല്‍മാന്‍, ഹൃതിക്, അക്ഷയ്കുമാര്‍, സഞ്ജയ് ദത്ത് എന്നിവരും ഉള്‍പ്പെടുന്നു.

ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, ലാറ ദത്ത, ഐശ്വര്യ റായ് എന്നിവരും കത്രീന കൈഫിനൊപ്പം മൊബൈല്‍ പ്രശസ്തിയില്‍ എത്തിയ അഞ്ചു താരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതല്‍
സ്വര്‍ണത്തിന് “സ്വര്‍ണ”വില!
ലണ്ടനിലേക്ക് വിമാനനിരക്ക് കൂടുന്നു
വിനിമയനിരക്ക്: രൂപ വീണ്ടും താണു
ഭാഗ്യക്കുറിയുടെ ലക്ഷംവീട് ബമ്പര്‍
എഫ്‌ഡി‌ഐ:വ്യോമയാന മേഖലയില്‍ നയമാറ്റം
എണ്ണവില റിക്കോഡിലെത്തി