ഫെബ്രുവരി 8 - ഈ ദിവസമാണ് ലോകത്തിലെ ആദ്യത്തെ ഇലക്‍ട്രോണിക് സ്റ്റോക് എക്സ്ചേഞ്ച് ആയ നാസ്ഡാക്കില്‍ ട്രേഡിംഗ് തുടങ്ങിയത് ഈ ദിവസമായിരുന്നു - 1971 ല്‍. അമേരിക്കന്‍ സ്റ്റോക്ക് എക്സ്ചേഞ്ചാണ് നാഷണല്‍ അസോസിയേഷന്‍ ഓഫ് സെക്യൂരിറ്റീസ് ഡീലേഴ്സ് ഓട്ടോമേറ്റഡ് കൊട്ടേഷന്‍സ് എന്ന നാസ്ഡാക്ക്.
അമേരിക്കയിലെ ഇലക്‍ട്രോണിക് സ്‌ക്രീന്‍ വഴി ഇക്വിറ്റി സെക്യൂരിറ്റികളുടെ കച്ചവടം നടത്തുന്ന ഏറ്റവും വലിയ ചന്തയാണിത്. 3,200 കമ്പനികള്‍ ഇതില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
അമേരിക്കയിലെ മറ്റ് ഏതൊരു ഓഹരി വിപണിയിലേക്കാളും കൂടുതല്‍ കച്ചവടം ഇവിടെ നടക്കുന്നു. 2002 മുതല്‍ സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് കമ്മീഷനാണ് ഈ വിപണിയെ നിയന്ത്രിക്കുന്നത്.
1971 ഫെബ്രുവരി എട്ടിന് നാസ്ഡാക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ അത് ലോകത്തിലെ ആദ്യത്തെ ഇലക്‍ട്രോണിക് ഓഹരി വിപണിയായിരുന്നു. തുടക്കത്തില്‍ അത് വെറും ഒരു കമ്പ്യൂട്ടര്‍ ബുള്ളറ്റിന്‍ ബോര്‍ഡ് മാത്രമായിരുന്നു. വില്‍ക്കുന്നവരുമോ വാങ്ങുന്നവരുമോ ആയി അതിനൊരു ബന്ധവും ഉണ്ടായിരുന്നില്ല.
|