സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ 1,107 കോടി രൂപയുടെ ബൃഹത് കരാര്‍ നിര്‍മ്മാണ മേഖലയിലെ പ്രമുഖ കമ്പനികളില്‍ ഒന്നായ ലാര്‍സന്‍ ആന്‍റ് ട്യൂബ്രോ എന്ന എല്‍ ആന്‍റ് ടി ക്ക് ലഭിച്ചു.
പശ്ചിമ ബംഗാളിലെ ബേണ്‍പൂരില്‍ ഇസ്കോ സ്റ്റീല്‍ പ്ലാന്‍റിനോട് അനുബന്ധിച്ച് രണ്ട് പ്ലാന്‍റുകളുടെ നിര്‍മ്മാണ ജോലിയുമായി ബന്ധപ്പെട്ട കരാറാണിത്. ഈ പ്ലാന്‍റുകളില്‍ കല്‍ക്കരിയായിരിക്കും ഇന്ധനമായി ഉപയോഗിക്കുക. 26 മാസങ്ങള്‍ക്കുള്ളില്‍ പദ്ധതിയുടെ പണി പൂര്‍ത്തിയാക്കണമെന്നാണ് കരാറിലെ വ്യവസ്ഥ.
കഴിഞ്ഞ 27 വര്‍ഷങ്ങളായി നിര്‍മ്മാണ മേഖലയില്‍ നിരവധി പദ്ധതികള്‍ സ്ത്യുത്യര്‍ഹമായ രീതിയില്‍ നടപ്പിലാക്കിയ പാരമ്പര്യമാണ് എല്‍ ആന്‍റ് ടിക്കുള്ളത്. സ്റ്റീല്‍, തുറമുഖം, സിമന്‍റ് എന്നീ വിവിധ മേഖലകളിലാണ് ഈ പദ്ധതികള്‍ നിര്‍മ്മിച്ചിട്ടുള്ളത്.
|