രാജ്യത്തെ കാര്‍ വില്‍പ്പന 2008 ജനുവരിയിലും മികച്ച വര്‍ദ്ധന കൈവരിച്ചു. 9 ശതമാനം വര്‍ദ്ധനയാണ് ഈയിനത്തില്‍ വളര്‍ച്ചയുണ്ടായത്.
സിയാം എന്നറിയപ്പെടുന്ന സൊസൈറ്റ് ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് വെളിപ്പെടുത്തിയതാണിത്. 2008 ജനുവരിയിലെ കാര്‍ വില്‍പ്പന 9 ശതമാനം വര്‍ദ്ധിച്ച് 1,13,899 ആയി ഉയര്‍ന്നു. എന്നാല്‍ 2007 ജനുവരിയിലെ കാര്‍ വില്‍പ്പനയാവട്ടെ 2,04,501 എണ്ണമായിരുന്നു.
അതേ സമയം ജനുവരിയില്‍ രാജ്യത്തെ മൊത്തം വാഹന വില്‍പ്പനയില്‍ 7.67 ശതമാനം കുറവാണുണ്ടായത്. 2008 ജനുവരിയിലെ മൊത്തം വാഹന വില്‍പ്പന 8,29,569 ആയപ്പോള്‍ 2007 ജനുവരിയില്‍ ഇത് 8,98,444 ആയിരുന്നു.
|