പ്രധാന താള്‍ > വാര്‍ത്ത > ധനകാര്യം > വാണിജ്യ വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പുതിയഭാഗ്യക്കുറി: ധനമന്ത്രി പുറത്തിറക്കും

Kerala State Lottery
PROPRO
സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗ്യക്കുറി വകുപ്പ് ഒന്നിച്ച് പുറത്തിറക്കുന്ന ആറ് പുതിയ ഭാഗ്യക്കുറികളുടെ ഉദ്ഘാടനം വെള്ളിയാഴ്ച സംസ്ഥാന ധനമന്ത്രി ഡോ.തോമസ് ഐസക്ക് നിര്‍വഹിക്കും. സെക്രട്ടറിയേറ്റിലെ പി.ആര്‍.ചേംബറില്‍ വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിക്കാണ് ചടങ്ങ് നടക്കുന്നത്.

ഈ ആറു ഭാഗ്യക്കുറികളിലെ അക്ഷയ എന്ന പ്രതിവാര ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് എല്ലാ തിങ്കളാഴ്ചയുമായിരിക്കും നടക്കുക. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന ഐശ്വര്യയും പ്രതിവാര ലോട്ടറിയാണ്.

ബുധനാഴ്ച തോറും നറുക്കെടുക്കുന്ന അമൃതയും വ്യാഴാഴ്ച തോറും നറുക്കെടുക്കുന്ന അമൂല്യയും വെള്ളിയാഴ്ച തോറും നറുക്കെടുക്കുന്ന അന്നപൂര്‍ണ്ണയും പ്രതിവാര ലോട്ടറികളുടെ ഗണത്തില്‍ പെടുന്നു. ഇവയ്ക്കെല്ലാം ഒന്നാം സമ്മാ‍നമായി നല്‍കുന്നത് രണ്ട് ലക്ഷം രൂപാ വീതമാണ്.

എന്നാല്‍ എല്ലാ നാലാം ശനിയാഴ്ചയും നറുക്കെടുപ്പ് നടത്തുന്ന സ‌മൃദ്ധി എന്ന പ്രതിമാസ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 30 ലക്ഷം രൂപയാണ്.

സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ആറ് ഭാഗ്യക്കുറികള്‍ ഒന്നിച്ച് പുറത്തിറക്കുന്നത്. ഈ ഭാഗ്യക്കുറികളെല്ലാം തന്നെ അഞ്ച് പരമ്പരകളിലുള്ളവയാണ്.

പ്രതിവാര ലോട്ടറികളായ ആദിത്യ, ഹരിത, പെരിയാര്‍, ഭാഗ്യതാര, ചൈതന്യ, കൈരളി, സൌഭാഗ്യ, പ്രതിമാസ ലോട്ടറിയായ മാവേലി, ശബരി ബംബര്‍ എന്നിവയാണ് ലോട്ടറി വകുപ്പ് നടത്തുന്ന മറ്റ് ഭാഗ്യക്കുറികള്‍.

കൂടുതല്‍
ജാംനഗര്‍: റിലയന്‍സ്‌ ഓട്ടോസോണ്‍ തുടങ്ങി
കാര്‍പറേഷന്‍ ബാങ്ക്‌ പലിശ കുറച്ചു
സപ്ലൈകോ: റെക്കാഡ്‌ വിറ്റുവരവ്‌
ബഹറിനിലേക്ക് കൂടുതല്‍ എയര്‍‌ഇന്ത്യവിമാനങ്ങള്‍
കേരളത്തിന്‌ 144 കോടിയുടെ വായ്‌പ
ജിഡിപി വളര്‍ച്ചാ നിരക്ക് കുറഞ്ഞേക്കും