പ്രധാന താള്‍ > വാര്‍ത്ത > ധനകാര്യം > വാണിജ്യ വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജാംനഗര്‍: റിലയന്‍സ്‌ ഓട്ടോസോണ്‍ തുടങ്ങി

മുകേഷ്‌ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ്‌ ഗ്രൂപ്പിലെ റിലയന്‍സ്‌ റീട്ടെയ്‌ലിന്‍റെ വാഹനങ്ങള്‍ക്കായുള്ള പ്രത്യേക സ്റ്റോറായ റിലയന്‍സ്‌ ഓട്ടോസോണ്‍ ഗുജറാത്തിലെ ജാംനഗറില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

അവിടെയുള്ള റിലയന്‍സ്‌ മാര്‍ട്ട്‌ ഹൈപ്പര്‍ മാര്‍ക്കറ്റിനോടു ചേര്‍ന്ന്‌ 15,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ്‌ ഓട്ടോസോണ്‍ സജ്ജമാക്കിയിരിക്കുന്നത്‌.

ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക്‌ ആവശ്യമായ സേവനങ്ങളെല്ലാം ലഭിക്കുന സ്ഥാപനമാണിത്‌. ഇത്‌ കൂടാതെ വാഹനങ്ങള്‍ക്കാവശ്യമുള്ള ടയറുകള്‍, ബാറ്ററികള്‍, വാഹന ഘടകങ്ങള്‍ എന്നിവയും ലഭ്യമാണ്‌.

ഓട്ടോസോണ്‍ പ്രവര്‍ത്തനം വ്യാപിപ്പ്ക്കുന്നതിന്റെ ഭാഗമയി ഇരുചക്രവാഹനങ്ങളും സെക്കന്‍ഡ്‌ ഹാന്‍ഡ്‌ കാറുകളും വില്‍പനയ്ക്കെത്തിക്കുമെന്ന്‌ റിലയന്‍സ്‌ റീട്ടെയില്‍ ഓ ട്ടോമോട്ടീവ്‌ ബിസിനസ്‌ വിഭാഗം ചീഫ്‌ എക്സിക്യൂട്ടീവ്‌ അരുണ്‍ദേ പറഞ്ഞു.

ഇത് കൂടാതെ റിലയന്‍സ് റീട്ടെയില്‍ ഈ വര്‍ഷം തന്നെ രാജ്യത്തെ വിവിധ നഗരങ്ങളിലായി 30 റിലയന്‍സ് മാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുടക്കാനും പദ്ധതിയിടുന്നുണ്ട്.

റിലയന്‍സ് ഫ്രെഷ്, റിലയന്‍സ് ഡിജിറ്റല്‍, റിലയന്‍സ് ട്രെന്‍ഡ്സ്, റിലയന്‍സ് വെല്‍‌നെസ്സ്, റിലയന്‍സ് ഐ സ്റ്റോര്‍, റിലയന്‍സ് ഫുട്പ്രിന്‍റ്, റിലയന്‍സ് ജുവത്സ്, റിലയന്‍സ് ടൈം‌ഔട്ട്, റിലയന്‍സ് സൂപ്പര്‍ എന്നിവയുടെ വന്‍ വിജയത്തെ തുടര്‍ന്നാണ് റിലയന്‍സ് ഗ്രൂപ്പ് ഇപ്പോള്‍ ഓട്ടോ സോണ്‍ ആരംഭിച്ചിരിക്കുന്നത്.

കൂടുതല്‍
കാര്‍പറേഷന്‍ ബാങ്ക്‌ പലിശ കുറച്ചു
സപ്ലൈകോ: റെക്കാഡ്‌ വിറ്റുവരവ്‌
ബഹറിനിലേക്ക് കൂടുതല്‍ എയര്‍‌ഇന്ത്യവിമാനങ്ങള്‍
കേരളത്തിന്‌ 144 കോടിയുടെ വായ്‌പ
ജിഡിപി വളര്‍ച്ചാ നിരക്ക് കുറഞ്ഞേക്കും
രൂപയ്ക്ക് നേരിയ കയറ്റം