പ്രധാന താള്‍ > വാര്‍ത്ത > ധനകാര്യം > വാണിജ്യ വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കാര്‍പറേഷന്‍ ബാങ്ക്‌ പലിശ കുറച്ചു

മംഗലാപുരം ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ കോര്‍പറേഷന്‍ ബാങ്ക്‌ വായ്പാ പലിശ നിരക്ക്‌ കുറച്ചു.

ബാങ്ക്‌ ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ വായ്പാ പദ്ധതികള്‍ക്കുള്ള പലിശനിരക്കാണ്‌ ഇപ്പോള്‍ കുറച്ചത്‌. വായ്പ നിരക്കില്‍ 0.25 ശതമാനം കുറവാണ്‌ വരുത്തിയത്‌.

അതേ സമയം ബാങ്കിന്റെ ചില്ലറ വായ്പാ പദ്ധതികളായ കോര്‍പ്‌ കണ്‍സ്യൂമര്‍, കോര്‍പ്‌ മോര്‍ട്ട്ഗേജ്‌, കോര്‍പ്‌ ലഘു ഉദ്യമി പദ്ധതികളുടെ പലിശനിരക്കുകള്‍ 0.50 ശതമാനം കണ്ട്‌ കുറച്ചു.

എന്നാല്‍ ഭവന വായ്പ, വാഹന വായ്പാ പദ്ധതികള്‍ക്ക്‌ ഇപ്പോള്‍ നല്‍കുന്ന 0.50 ശതമാനം ഉല്‍സവകാല കിഴിവ്‌ മാര്‍ച്ച്‌ 31 വരെ തുടരുന്നതാണ്‌.

റിസര്‍വ് ബാങ്കിന്‍റെയും ധനമന്ത്രി ചിദംബരത്തിന്‍റെയും ആഹ്വാന പ്രകാരം എച്ച്.ഡി.എഫ്.സി. ബാങ്ക്, കാനറാ ബാങ്ക്, അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് രാജസ്ഥാന്‍ എന്നീ ബാങ്കുകള്‍ ഭവന നിര്‍മ്മാണ വായ്പ ഉള്‍പ്പെടെ നിരവധി വായ്പകളിലെ പലിശ നിരക്ക് ഇപ്പോള്‍ തന്നെ കുറച്ചിട്ടുണ്ട്.
കൂടുതല്‍
സപ്ലൈകോ: റെക്കാഡ്‌ വിറ്റുവരവ്‌
ബഹറിനിലേക്ക് കൂടുതല്‍ എയര്‍‌ഇന്ത്യവിമാനങ്ങള്‍
കേരളത്തിന്‌ 144 കോടിയുടെ വായ്‌പ
ജിഡിപി വളര്‍ച്ചാ നിരക്ക് കുറഞ്ഞേക്കും
രൂപയ്ക്ക് നേരിയ കയറ്റം
റയില്‍‌വേസ്റ്റേഷന്‍ നവീകരണത്തിനു മത്സരം