സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സപ്ലൈകോ 2008 ജനുവരിയില്‍ റിക്കോഡ് വിറ്റുവരവ് കൈവരിച്ചു.
ജനുവരിയില്‍ സപ്‌ളൈകോ 114 കോടി രൂപയുടെ വിറ്റുവരവാണ് നേടിയത്. സാധാരണ ഗതിയില്‍ മികച്ച് വില്‍പ്പന നടക്കുന്ന ഓണക്കാലം ഒഴിവാക്കിയല്‍ ചരിത്രത്തിലാദ്യമായാണ് സപ്‌ളൈകോ പ്രതിമാസം ഇത്രയേറെ വിറ്റുവരവ് നേടുന്നത്.
മുന്‍വര്‍ഷം ജനുവരിയിലേക്കാള്‍ 30 ശതമാനം അധികവില്‍പ്പനയാണുണ്ടായതെന്ന് സപ്‌ളൈകോ പത്രക്കുറിപ്പില്‍ അറിയിച്ചു. 2007 ഡിസംബറിലും വില്‍പ്പനയില്‍ 20 ശതമാനം വര്‍ധനയുണ്ടായിരുന്നു.
നടപ്പുസാമ്പത്തിക വര്‍ഷം 1200 കോടി രൂപയുടെ വിറ്റുവരവാണ് സ്ഥാപനം പ്രതീക്ഷിക്കുന്നത്.
ഗുണമേന്മയുള്ള സാധനങ്ങള്‍ മാത്രം വില്‍പ്പനയ്ക്കെത്തിച്ചതും മോശമാണെന്ന് പരാതിയുള്ളവ തിരിച്ചെടുക്കാനും സംവിധാനം ഒരുക്കിയതുമാണ് നേട്ടത്തിന് സഹായിച്ചതെന്ന് സപ്‌ളൈകോ വക്താവ് പറഞ്ഞു.
മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന മാവേലി സ്റ്റോറുകള്‍ ഉള്‍പ്പെടെയുള്ള വില്‍പ്പന കേന്ദ്രങ്ങള്‍ രണ്ടാം ശനിയാഴ്ചകളിലും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
|