പ്രധാന താള്‍ > വാര്‍ത്ത > ധനകാര്യം > വാണിജ്യ വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബഹറിനിലേക്ക് കൂടുതല്‍ എയര്‍‌ഇന്ത്യവിമാനങ്ങള്‍

പൊതുമേഖലാ വിമാനകമ്പനിയായ എയര്‍ ഇന്ത്യ സംസ്ഥാനത്തു നിന്ന് ബഹറിനിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. നിലവില്‍ ആഴ്ചയില്‍ 10 വിമാനസര്‍വീസുകളാണുള്ളത്. ആഴ്ചയില്‍ മൂന്നു വിമാന സര്‍വീസുകള്‍ കൂടി ആരംഭിക്കാനാണ് കമ്പനി തയ്യാറാവുന്നത്.

എയര്‍ ഇന്ത്യയുടെ ബഹറിന്‍-ജോര്‍ദാന്‍ മാനേജര്‍ ഡി.ദിനേശ് വെളിപ്പെടുത്തിയതാണിത്. ഫെബ്രുവരി 19 മുതലാണ് ഈ പുതിയ വിമാന സര്‍വീസ് ആരംഭിക്കുന്നത്. എന്നാല്‍ സംസ്ഥാനത്തെ ഏതെല്ലാം സ്ഥലങ്ങളിലേക്കാണ് വിമാന സര്‍വീസുകള്‍ പുതുതായി ആരംഭിക്കുന്നത് എന്ന് വെളിപ്പെടുത്തിയിട്ടില്ല.

നിലവില്‍ തിങ്കളാഴ്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും ബഹറിനില്‍ നിന്ന് കോഴിക്കോട്ടേക്ക് എയര്‍ ഇന്ത്യ വിമാന സര്‍വീസുണ്ട് എന്ന് ദിനേശ് പറഞ്ഞു. ഇപ്പോള്‍ കേരളത്തിനോട് തൊട്ടടുത്തുള്ള മംഗലാപുരത്തേക്ക് ബഹറിനില്‍ നിന്ന് ആഴ്ചയില്‍ മൂന്ന് വിമാന സര്‍വീസുകളുണ്ട് എന്നും ദിനേശ് കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍
കേരളത്തിന്‌ 144 കോടിയുടെ വായ്‌പ
ജിഡിപി വളര്‍ച്ചാ നിരക്ക് കുറഞ്ഞേക്കും
രൂപയ്ക്ക് നേരിയ കയറ്റം
റയില്‍‌വേസ്റ്റേഷന്‍ നവീകരണത്തിനു മത്സരം
ടിസിഎസ്സിന് പുതിയ എച്ച്ആര്‍ മേധാവി
ആര്‍.ഇ.സി ഐപിഒ 19 മുതല്‍