ഡോളറിനെതിരായ രൂപയുടെ വിനിമയ നിരക്ക് വ്യാഴാഴ്ച രാവിലെ സാമാന്യം നേരിയ തോതില്‍ ഉയര്‍ന്നു. വ്യാഴാഴ്ച രാവിലെ രൂപയുടെ വിനിമയ നിരക്ക് 38.50/51 എന്ന തോതിലായി ഉയര്‍ന്നു.
ബുധനാഴ്ച വൈകിട്ട് വിദേശധന വിപണി ക്ലോസിംഗ് സമയത്ത് രൂപയുടെ വിനിമയ നിരക്ക് 39.5150/5250 എന്ന നിലയിലായിരുന്നു. എന്നാല്‍ വ്യാഴാഴ്ച രാവിലെ വിപണി ആരംഭിച്ചത് 38.50/51 എന്ന ഉയര്‍ന്ന നിലയിലായിരുന്നു.
എന്നാല്‍ ആഭ്യന്തര ഓഹരി വിപണിയില്‍ വ്യാഴാഴ്ച രാവിലെയുണ്ടായ മാന്ദ്യം രൂപയ്ക്ക് വിനയായി. ഇതോടെ ഏറെ കഴിഞ്ഞ് രൂപയുടെ വിനിമയ നിരക്ക് 39.50/51 എന്ന നിലയിലേക്ക് വീണ്ടും തിരിച്ചെത്തുകയും ചെയ്തു.
വ്യാഴാഴ്ച രാവിലെ ആഭ്യന്തര ഓഹരി വിപണി ആരംഭിച്ച സമയത്ത് മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 83 പോയിന്‍റ് താഴേക്കുപോവുകയാണുണ്ടായത്.
|