പ്രധാന താള്‍ > വാര്‍ത്ത > ധനകാര്യം > വാണിജ്യ വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
റയില്‍‌വേസ്റ്റേഷന്‍ നവീകരണത്തിനു മത്സരം

രാജ്യതലസ്ഥാനമായ ന്യൂഡല്‍‌ഹിയിലെ റയില്‍‌വേ സ്റ്റേഷന്‍ ലോക നിലവാരമുള്ള സൌകര്യങ്ങളോടു കൂടി നവീകരിക്കാനുള്ള പദ്ധതിക്കുള്ള കരാര്‍ ലഭിക്കാനായി രാജ്യത്തെ വമ്പന്‍ കമ്പനികളെല്ലാം മത്സര രംഗത്തെത്തുന്നു.

ന്യൂഡല്‍‌ഹി റയി‌ല്‍‌വേ സ്റ്റേഷന്‍ നവീകരണത്തിനായുള്ള അടങ്കല്‍ തുക 5,000 കോടി രൂപയായാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. ഈ കരാര്‍ ലഭിക്കാനായി രാജ്യത്തെ ഏറ്റവും വലിയ സ്ഥാപനമായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഗ്രൂപ്പ്, ‍ അദ്ദേഹത്തിന്‍റെ സഹോദരനായ അനില്‍ അംബാനിയുടെ ഗ്രൂപ്പ്, ജി.എം.ആര്‍., ജി.വി.കെ. എന്നിവയ്ക്ക് പുറമേ നിര്‍മ്മാണ മേഖലയിലെ മറ്റൊരു വമ്പനായ ലാര്‍സന്‍ ആന്‍റ് ട്യൂബ്രോയും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വിദേശ സ്ഥാപനവുമായി സഹകരിച്ചാണ് ഈ കരാര്‍ ലഭിക്കാനായി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാസ്‌ട്രക്ചര്‍ ശ്രമിക്കുന്നത്. ഈ കരാറിനു കൂട്ടാളിയാക്കാന്‍ റിലയന്‍സ് ശ്രമിക്കുന്ന വിദേശ കമ്പനികളുടെ പട്ടികയില്‍ ഫ്രാന്‍സിലെ സര്‍ക്കാര്‍ ഉടമയിലുള്ള നാഷണല്‍ റയില്‍‌വേയും ഉള്‍പ്പെടുന്നു.

റിലയന്‍സ് ഇന്‍ഫ്രാസ്‌ട്രക്ചര്‍ രാജ്യത്തെ നിരവധി നിര്‍മ്മാണ പ്രവൃത്തികള്‍ ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. മഹാരാഷ്ട്രയിലെ രണ്ടാം കിട പട്ടണങ്ങളില്‍ വിമാന താവളങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ നിര്‍മ്മാണവും ഇതില്‍ പെടുമെന്നാണ് സൂചന.

കൂടുതല്‍
ടിസിഎസ്സിന് പുതിയ എച്ച്ആര്‍ മേധാവി
ആര്‍.ഇ.സി ഐപിഒ 19 മുതല്‍
ഇന്ത്യ-യു.എ.ഇ: പുതിയ വിമാനസര്‍വീസുകള്‍
ക്രൂഡോയില്‍ വില 87$ നു താഴെ
വിനിമയനിരക്ക്: രൂപയ്ക്ക് താഴ്ച
ബാങ്ക്‌ ഓഫ്‌ രാജസ്ഥാന്‍ പലിശനിരക്കില്‍വ്യത്യാസം