പ്രധാന താള്‍ > വാര്‍ത്ത > ധനകാര്യം > വാണിജ്യ വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ടിസിഎസ്സിന് പുതിയ എച്ച്ആര്‍ മേധാവി

PROPRO
രാജ്യത്തെ വിവരസാങ്കേതിക വിദ്യാ രംഗത്ത് ഒന്നാം സ്ഥാനത്തുള്ള ടാറ്റാ കണ്‍സല്‍റ്റന്‍സി സര്‍വീസ് എന്ന ടി.സി.എസിന്‍റെ ആഗോള മാനവ വിഭവ ശേഷി വിഭാഗം തലവനായി അജയേന്ദ്ര മുഖര്‍ജിയെ നിയമിച്ചു.

നിലവില്‍ ഈ സ്ഥാനത്തുള്ള എസ്.പത്മനാഭന്‍ ടാറ്റ ഗ്രൂപ്പിന്‍റെ തന്നെ മറ്റൊരു സഹോദര സ്ഥാപനമായ ടാറ്റാ പവറിന്‍റെ എക്സിക്യൂട്ടീവ് ഡയറക്‍ടര്‍ (ഓപ്പറേഷന്‍സ്) സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഈ സ്ഥാനത്തേക്ക് അജയേന്ദ്ര മുഖര്‍ജി നിയമിക്കപ്പെട്ടത്.

ടി.സി.എസ് എച്ച്.ആര്‍ വിഭാഗത്തിന്‍റെ (ഗ്ലോബല്‍) മേധാവിയായി മുഖര്‍ജിയെ നിയമിച്ചതിനു പുറമേ മുഖര്‍ജിക്ക് തൊട്ടുതാഴെ ഉപമേധാവിയായി റിതു ആനന്ദിനെയും കമ്പനി നിയമിച്ചു.
കൂടുതല്‍
ആര്‍.ഇ.സി ഐപിഒ 19 മുതല്‍
ഇന്ത്യ-യു.എ.ഇ: പുതിയ വിമാനസര്‍വീസുകള്‍
ക്രൂഡോയില്‍ വില 87$ നു താഴെ
വിനിമയനിരക്ക്: രൂപയ്ക്ക് താഴ്ച
ബാങ്ക്‌ ഓഫ്‌ രാജസ്ഥാന്‍ പലിശനിരക്കില്‍വ്യത്യാസം
സമുദ്രോല്‍പ്പന്ന കയറ്റുമതി കുറഞ്ഞു