പ്രധാന താള്‍ > വാര്‍ത്ത > ധനകാര്യം > വാണിജ്യ വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മാരുതി കാര്‍വില വര്‍ദ്ധിച്ചു

പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി വിവിധ കാറുകളുടെ വില വര്‍ദ്ധിപ്പിച്ചു. 1,000 രൂപ മുതല്‍ 11,000 രൂപ വരെയാണ് വിവിധ മോഡലുകളില്‍ ഉണ്ടായ വില വര്‍ദ്ധന.

അസംസ്കൃത വിലയിലുണ്ടായ ഗണ്യമായ വര്‍ദ്ധനവിനൊപ്പം കയറ്റിറക്ക് കൂലി, ചരക്ക് കൂലി എന്നിവയിലും ഉണ്ടായ വന്‍ വര്‍ദ്ധനയാണ് കാര്‍ വില വര്‍ദ്ധിപ്പിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

വില വര്‍ദ്ധന ഏതെല്ലാം മോഡലുകള്‍ക്ക് എത്രത്തോളമാണെന്ന് അറിവായിട്ടില്ല. മരുതിയുടെ ഈ തീരുമാനം മറ്റ് കാര്‍ നിര്‍മ്മാണ കമ്പനികളും കാര്‍ വില വര്‍ദ്ധിപ്പിക്കാന്‍ പ്രേരിപ്പിച്ചേക്കുമെന്നാണറിയുന്നത്.
കൂടുതല്‍
എയര്‍‌ഇന്ത്യ ഓഹരി ജീവനക്കാര്‍ക്കും
ടാറ്റാ കാര്‍ വില്‍പ്പന 50000 കടന്നു
ഹ്യുണ്ടായ് കാര്‍ വില്‍പ്പന വര്‍ദ്ധിച്ചു
ഹ്യുണ്ടായി ഇന്ത്യയെ ചെറുകാര്‍ നിര്‍മ്മാണ കേന്ദ്രമാക്കുന്നു
ഹ്യുണ്ടായുടെ വന്‍ നിക്ഷേപം
ആര്‍.പി.എല്‍ ഓഹരി വീതിക്കുന്നു