രാജ്യത്തെ കാര്‍ നിര്‍മ്മാണത്തില്‍ മികച്ച മുന്നേറ്റം നടത്തുന്ന ടാറ്റാ മോട്ടേഴ്സ് 2008 ജനുവരിയില്‍ കാര്‍ വില്‍പ്പന 50,000 കടന്നു.
2008 ജനുവരിയില്‍ കമ്പനി 54,796 കാറുകളാണ് വിറ്റഴിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കമ്പനിയുടെ കാര്‍ വില്‍പ്പന 55,440 ആയിരുന്നു.
അതേ സമയം കമ്പനിയുടെ മറ്റ് യാത്രാ വാഹനങ്ങളുടെ വില്‍പ്പന 20,119 ആയി ഉയര്‍ന്നു. എന്നാല്‍ 2006 ജനുവരിയില്‍ ഈ വാഹനങ്ങളുടെ വില്‍പ്പന 22,801 ആയിരുന്നു. ഈയിനത്തില്‍ വില്‍പ്പനയിലെ കുറവ് 11.8 ശതമാനമാണ്.
അതേ സമയം കഴിഞ്ഞ വര്‍ഷത്തെ പ്രതിമാസ ശരാശരി വില്‍പ്പന 17,000 ആയിരുന്നു. ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തിച്ച ഒരു ലക്ഷം രൂപയുടെ നാനോയെ പ്രതീക്ഷിച്ചാണ് കാര്‍ വിപണിയുടെ പോക്കെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
|