രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ലിമിറ്റഡ് 2008 ജനുവരിയില്‍ 4 ശതമാനം വില്‍പ്പന വര്‍ദ്ധന കൈവരിച്ചു. ഇക്കാലയലവില്‍ കമ്പനിയുടെ വാഹന വില്‍പ്പന 68,107 യൂണിറ്റുകളാണ്.
അതേ സമയം കഴിഞ്ഞ വര്‍ഷം ജനുവരിയിലെ കമ്പനിയുടെ വാഹന വില്‍പ്പന 65,341 യൂണിറ്റുകളായിരുന്നു. ഇതില്‍ കമ്പനിയുടെ ആഭ്യന്തര വില്‍പ്പന 2 ശതമാനം വര്‍ദ്ധിച്ച് 63,459 യൂണിറ്റുകളായി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ 2007 ജനുവരിയില്‍ കമ്പനിയുടെ ആഭ്യന്തര വാഹന വില്‍പ്പന 62,248 എണ്ണമായിരുന്നു.
2008 ജനുവരിയില്‍ കമ്പനിയുടെ വാഹന കയറ്റുമതി 50 ശതമാനം നിരക്കില്‍ വര്‍ദ്ധിച്ച് 2006 ജനുവരിയിലെ വില്‍പ്പനയായ 3,039 എണ്ണത്തില്‍ നിന്ന് 2008 ജനുവരിയില്‍ 4,648 എണ്ണമായി ഉയര്‍ന്നു.
എന്നാല്‍ കമ്പനിയുടെ കാര്‍ വില്‍പ്പനയ്ക്ക് തുടക്കം കുറിച്ച മാരുതി 800 ന്‍റെ വില്‍പ്പന കഴിഞ്ഞ ഏതാനും മാസങ്ങളായി കുറയുന്നത് ഇത്തവണയും തുടരുകയാണ്. 2008 ജനുവരിയില്‍ മാരുതിയുടെ മാരുതി - 800 കാര്‍ വില്‍പ്പന 22 ശതമാനം കുറഞ്ഞ് 5,470 എണ്ണമായി കുറഞ്ഞു.
|