പ്രധാന താള്‍ > വാര്‍ത്ത > ധനകാര്യം > വാണിജ്യ വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വോള്‍വോ 80 കോടി മുതല്‍മുടക്കും

സ്വീഡിഷ് ബസ് നിര്‍മ്മാണ കമ്പനിയായ വോള്‍വോ ബാംഗ്ലൂരിനടുത്തുള്ള ഹോസ്‌കോട്ടെയില്‍ പുതുതായി ബസ് ബോഡി നിര്‍മ്മാണ ശാല ആരംഭിക്കുന്നു. ഇതിനായി 80 കോടി രൂപ മുതല്‍മുടക്കും.

വോള്‍വോ ബസ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ആകാശ് പാസി ഡല്‍ഹിയില്‍ നടക്കുന്ന ഒമ്പതാമത് ഓട്ടോ എക്സ്പോയില്‍ വച്ച് പത്രലേഖകരെ അറിയിച്ചതാണിക്കാര്യം.

ഇത് സംബന്ധിച്ച് ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ബസ് ബോഡി നിര്‍മ്മാണ കമ്പനിയായ ജൈക്കോയുമായി വോള്‍വോ സംയുക്ത സംരംഭത്തില്‍ ഏര്‍പ്പെടും. വോള്‍വോ ബസ് ബോഡി ടെക്നോളജീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് പുതിയ കമ്പനിയുടെ പേര്.

രാജ്യത്തും വിദേശത്തുമുള്ള ബസ് ബോഡി നിര്‍മ്മാണാവശ്യം നിറവേറ്റുന്നതിനായി പുതിയ ബസ് ബോഡി നിര്‍മ്മാണശാലയില്‍ പ്രതിവര്‍ഷം 1,000 ബസ് ബോഡികള്‍ നിര്‍മ്മിക്കാനാവും എന്നും ആകാശ് പറഞ്ഞു.

കൂടുതല്‍
വിനിമയനിരക്ക്: രൂപയ്ക്ക് സ്ഥിരത
പത്ത് രൂപയുടെ പുതിയ നോട്ടിറക്കുന്നു
2,000 കാറുകള്‍ ലക്‍ഷ്യമിട്ട് ബി‌എം‌ഡബ്ല്യു
എസ്.ഐ.ബി : 40 കോടി അറ്റാദായം
ടാറ്റ നിരത്തിലെത്തും മുമ്പേ ‘ഹിറ്റ്’
സുസുക്കിയുടെ എ സ്റ്റാര്‍ കാര്‍