അടുത്തിടെ ഗണ്യമായി ഉയര്‍ന്ന രൂപയുടെ വിനിമയ നിരക്ക് രാജ്യത്തെ ആട്ടോ പാര്‍ട്ട്‌സ് കയറ്റുമതിയെ സാരമായി ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രൂപയുടെ മൂല്യ വര്‍ദ്ധന കാരണം വിദേശ വിപണിയില്‍ രാജ്യത്തെ ഓട്ടോ പാര്‍ട്ട്‌സുകളുടെ വിലയിലും ഉയര്‍ച്ച ഉണ്ടായി. ഇത് ഈ രംഗത്തെ മത്സരത്തില്‍ ഇന്ത്യന്‍ പാര്‍ട്ട്‌സുകള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.
ഓട്ടോമോട്ടീവ് കംപോണന്‍റ് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സഞ്ജയ് ലാബ്രൂ പറഞ്ഞതാണിത്. ഈ വര്‍ഷം തന്നെ രൂപയുടെ വിനിമയ നിരക്കില്‍ 11 ശതമാനത്തോളം വര്‍ധനയാണുണ്ടായത്.
അതുപോലെ രാജ്യത്തെ ആഭ്യന്തര വാഹന വിപണിയില്‍ ഇരുചക്രവാഹനങ്ങള്‍, ട്രാക്ടറുകള്‍ എന്നിവയുടെ വില്‍പ്പനയില്‍ ഉണ്ടാവുന്ന ഗണ്യമായ തുടര്‍ച്ചയായ കുറവും ഈ മേഖലയെ സാരമായി ബാധിച്ചതായും ലാബ്രൂ പറഞ്ഞു.
ചൈനയില്‍ നിന്ന് വന്‍ തോതില്‍ ഓട്ടോ പാര്‍ട്ട്‌സ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതും ഈ വ്യവസായത്തിന് ദോഷമായി ഭവിച്ചിരിക്കുകയാണിപ്പോള്‍. അതേ സമയം വാണിജ്യ ബാങ്കുകള്‍ വായ്പകള്‍ക്കുള്ള പലിശ നിരക്കില്‍ വരുത്തിയ വര്‍ദ്ധനയും ഈ മേഖലയ്ക്ക് വിനയായിട്ടുണ്ടെന്ന് ലാബ്രൂ കൂട്ടിച്ചേര്‍ത്തു.
|