പ്രധാന താള്‍ > വാര്‍ത്ത > ധനകാര്യം > വാണിജ്യ വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
കാര്‍ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം

രാജ്യത്തെ പ്രധാന കാര്‍ നിര്‍മ്മാതാക്കളെല്ലാം പുതുവര്‍ഷത്തോടെ കാര്‍ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. 2008 ജനുവരി ഒന്നാം തീയതി മുതല്‍ക്കാണ് എല്ലാ വിധ മോഡലുകള്‍ക്കും വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

അതേ സമയം കാര്‍ നിര്‍മ്മാണത്തില്‍ മുന്‍‌നിരയിലുള്ള മാരുതി സുസുക്കി കമ്പനിയാവട്ടെ കമ്പനിയുടെ എല്ലാ മോഡല്‍ കാറുകള്‍ക്കും 12,000 രൂപ വരെയാണ് വര്‍ദ്ധിപ്പിക്കുന്നത്.

അതേ സമയം മാരുതിയുടെ ഹാപ്പി കസ്റ്റമര്‍ പദ്ധതി പ്രകാരം വിവിധ മോഡലുകള്‍ക്ക് 10,000 രൂപാ മുതല്‍ 50,000 രൂപാ വരെ വില കുറയുമെന്നുമാണ് കരുതുന്നത്. എന്തായാലും ജനുവരി ഒന്നോടെ മാത്രമേ മാരുതി സുസുക്കിയുടെ ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം അറിയാനാവൂ എന്ന് കരുതുന്നു.

എന്നാല്‍ ഹ്യുണ്ടായ് മോട്ടേഴ്സ് തങ്ങളുടെ കാറുകള്‍ക്ക് 2 മുതല്‍ 3 ശതമാനം വരെ വര്‍ദ്ധനയാണ് ഉദ്ദേശിക്കുന്നത്.

സ്കോഡ ഓട്ടോ കമ്പനി ഇപ്പോള്‍ തന്നെ എല്ലാ മോഡലുകള്‍ക്കും 20,000 രൂപയുടെ വര്‍ദ്ധന ജനുവരി മുതല്‍ പ്രാബല്യത്തിലാവുമെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. മറ്റ് കാര്‍ നിര്‍മ്മാണ കമ്പനികളായ ഫോര്‍ഡ്, ജനറല്‍ മോട്ടേഴ്സ് എന്നിവ തങ്ങള്‍ക്ക് ഇത്തരത്തില്‍ കാര്‍ നിര്‍മ്മാണവുമായി മുന്നോട്ട് പോവുക ബുദ്ധിമുട്ടാണെന്നും വില വര്‍ദ്ധിപ്പിക്കാതെ തരമില്ലെന്നും പറഞ്ഞിട്ടുണ്ട്.

എന്നാല്‍ കാര്‍ നിര്‍മ്മാണത്തിലെ രണ്ട് പ്രധാന കമ്പനികളായ ടാറ്റാ മോട്ടേഴ്സും മഹീന്ദ്ര ആന്‍റ് മഹീന്ദ്രയും തങ്ങള്‍ യാതൊരു കാരണവശാലും ജനുവരി മുതല്‍ കാര്‍ വില വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് തീര്‍ത്തും വ്യക്തമാക്കിയിട്ടുണ്ട്.

കാര്‍ നിര്‍മ്മാണത്തിനു വേണ്ട അസംസ്കൃത വസ്തുക്കളുടെ ഗണ്യമായ വില വര്‍ദ്ധനവും കയറ്റിറക്ക്, ചരക്ക് കൂലി എന്നിവയിലെ വന്‍ വര്‍ദ്ധനയുമാണ് കാര്‍ വില വര്‍ദ്ധിപ്പിക്കാന്‍ പ്രധാനമായും കാര്‍ നിര്‍മമാണ കമ്പനികളെ പ്രേരിപ്പിച്ചിരിക്കുന്നത്. കാര്‍ നിര്‍മ്മാണത്തിനുപയോഗിക്കുന്ന പ്രത്യേകതരം അലൂമിയം വിലയിലും വന്‍ വര്‍ദ്ധനയാണ് അടുത്തിടെയുണ്ടായത്.

കൂടുതല്‍
നോക്കിയയ്ക്ക് ഐഡിയയുടെ കരാര്‍
നേരിട്ടുള്ള നികുതിയില്‍ വര്‍ദ്ധന
യു‌ബി‌ഐ - ടാറ്റാ എ‌ഐ‌ജി സഖ്യം
എഫ്.ഡി.ഐ യില്‍ 65 % വര്‍ദ്ധന
പുതിയ ഫണ്ടുമായി ബിര്‍ളാ സണ്‍ ലൈഫ്
ഐഎന്‍ജി വൈശ്യ പലിശനിരക്ക്‌ പുതുക്കി