പ്രധാന താള്‍ > വാര്‍ത്ത > ധനകാര്യം > വാണിജ്യ വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
പുതിയ സിനിമകളുമായി മോസര്‍ബെയര്‍

സി.ഡി നിര്‍മ്മാണ രംഗത്തെ പ്രമുഖ കമ്പനിയായ മോസര്‍ ബെയര്‍ അടുത്ത കാലത്താ‍യി ആരംഭിച്ച സിനിമാ സി.ഡി വില്‍പ്പന വിപണിയില്‍ തകൃതിയായി നടക്കുന്നു. ഇപ്പോള്‍ കമ്പനി പറഞ്ഞു തീരാത്ത വിശേഷങ്ങള്‍ എന്ന മലയാള സിനിമയുടെ സി.ഡിയാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

ഈ ചിത്രത്തിന്‍റെ ഡിവിഡിക്ക് 49 രൂപയും വിസിഡിക്ക് 34 രൂപയുമാണ് വില. ഹരികുമാര്‍ സംവിധാനം ചെയ്ത പറഞ്ഞു തീരാത്ത വിശേഷങ്ങളില്‍ സുരേഷ് ഗോപിയും ലക്ഷ്മി ഗോപാലസ്വാമിയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ഈ ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍, മന്യ എന്നിവരും ഉണ്ട്.

മമ്മൂട്ടി അഭിനയിച്ച് ഈയിടെ പുറത്തിറങ്ങിയ മായാവി, പകല്‍ എന്നീ ചിത്രങ്ങള്‍ക്കൊപ്പം റഹ്‌മാന്‍, കലാഭവന്‍ മണി എന്നിവര്‍ അഭിനയിച്ച എബ്രഹാം ലിങ്കണ്‍ എന്നീ ചിത്രത്തിന്‍റെ സിഡികളും മോസര്‍ ബെയര്‍ ഈയിടെ പുറത്തിറക്കിയിരുന്നു.

കോപ്പി റൈറ്റോടുകൂടിയതും മികവാര്‍ന്നതുമായ സി.ഡി കള്‍ വ്യാജനല്ലാതെ തനെ നല്‍കാന്‍ കഴിയുന്ന മോസര്‍ ബെയറിന്‍റെ ഈ സംരംഭത്തിന് പൊതുജനത്തില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
കൂടുതല്‍
പാകിസ്ഥാന്‍ സിമന്‍റ് വരവ് കൂടി
ടാറ്റാ ചെറുകാര്‍ ഏപ്രിലോടെ
എലയ്ക്കാ വില ഉയരുന്നു
കപ്പല്‍നിര്‍മ്മാണശാല:എല്‍‌ആന്‍റ്.ടിയുടെ നിക്ഷേപം
ഫെഡറല്‍ ബാങ്ക് പുതിയ ശാഖകള്‍ ആരംഭിക്കും
സിമെന്‍സ്‌ കേന്ദ്രം പൂനയില്‍