പ്രധാന താള്‍ > വാര്‍ത്ത > ധനകാര്യം > വാണിജ്യ വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ടിവി‌എസ് സ്റ്റാര്‍ സിറ്റി വിപണിയില്‍

ദക്ഷിണേന്ത്യയിലെ പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ടി.വി.എസ് സ്റ്റാര്‍ സിറ്റി എന്ന പേരില്‍ പുതിയൊരു ബൈക്ക് വിപണിയിലിറക്കി.

നിലവിലെ 100 സിസി ബൈക്കുകളുടെ ശ്രേണിയിലുള്ള വിലയ്ക്ക് തന്നെ 110 സിസി യുള്ള സ്റ്റാര്‍ സിറ്റി ഉപഭോക്താക്കള്‍ക്ക് നല്‍കുകയാണെന്ന് കമ്പനി പറയുന്നു.

സി.വി.ടി.ഐ സാങ്കേതിക വിദ്യയോടുകൂടിയ ഈ ബൈക്കിന്‍റെ എഞ്ചിന്‍ കപ്പാസിറ്റി, ശക്തി എന്നിവ കൂടാതെ ഇന്ധന ക്ഷമതയും മികച്ചതാണെന്ന് കമ്പനി അവകാശപ്പെടുന്നു.

സ്പോക്ക് വീലുള്ള സ്റ്റാര്‍ സിറ്റിക്ക് 27,250 രൂപയാണ് വില. അതേ സമയം അലോയ് വീലുള്ള സ്റ്റാര്‍ സിറ്റിക്ക് 39,990 രൂപയാണു വില.

ഇലക്‍ട്രിക് സ്റ്റാര്‍ട്ട്, മികച്ച മൈലേജ് ഉറപ്പു തരാനായുള്ള ഇക്കണോ മീറ്റര്‍, ബാക്ക് ലിസ്റ്റ് സ്പീഡോ മീറ്റര്‍, ഫുവല്‍ ഗേജ് എന്നിവയും ബൈക്കിന്‍റെ പ്രധാന പ്രത്യേകതകളാണ്.
കൂടുതല്‍
ഖത്തര്‍ എയര്‍വേസ് അഹമ്മദാബാദിലേക്ക്
ഗ്രാന്‍ഡ്‌ ഷോപ്പിംഗ്‌ മേളയ്ക്ക്‌ തുടക്കമായി
മഹീന്ദ്ര വില്‍പ്പന 37% കൂടി
സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് വേഗതപോര
യു.എ.ഇ സഹായത്തിനായി ഇന്ത്യ
സ്വപ്രയത്നത്താല്‍സമ്പന്നന്‍:സുനില്‍മിത്തല്‍ മൂന്നാമത്