ദക്ഷിണ കൊറിയ ഉരുക്ക് കമ്പനിയായ പോസ്കോ അടുത്ത വര്‍ഷം ഏപ്രിലില്‍ തന്നെ പദ്ധതിയുമായി ബന്ധപ്പെട്ട പണികള്‍ അരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒറീസ സര്‍ക്കാര്‍ അറിയിച്ചു. പദ്ധതി പ്രദേശത്ത് ഉടന്‍ തന്നെ സാമ്പത്തിക-സാമൂഹ്യ സര്‍വെ ആരംഭിക്കുമെന്നും സര്‍ക്കാര്‍ വെളിപ്പെടുത്തി.
പോസ്കോ ഷെഡ്യൂള്‍ അനുസരിച്ച് പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് കരുതുന്നത്- ഒറീസ മുഖ്യമന്ത്രി നവീന്‍ പട്നായിക് പറഞ്ഞു. 52000 കൊടി രൂപയുടെ പദ്ധതിയെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകായിരുന്നു മുഖ്യമന്ത്രി.
സമാധാനപരമായ അന്തരീക്ഷത്തില്‍ പദ്ധതി നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്‍റെ ഇനത്തില്‍ ഏറ്റവും വലിയ പദ്ധതിയാണ് പോസ്കോയുടേതെന്ന് നവീന്‍ പട്നായിക് അഭിപ്രായപ്പെട്ടു.
ഉരുക്ക് നിര്‍മ്മാണ ശാല സ്ഥാപിതമാകുമ്പോള്‍ പ്രദേശവാസികള്‍ക്ക് വന്‍ തൊഴില്‍ സാധ്യതകളാണ് തുറന്ന് കിട്ടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വരുമാനത്തിലും കമ്പനി മുന്‍പന്തിയിലായിരിക്കും.
|