പ്രധാന താള്‍ > വാര്‍ത്ത > ധനകാര്യം > വാണിജ്യ വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ജോസ്കോ ഡയമണ്ട്‌ ധമാക്ക
സംസ്ഥാനത്തെ പ്രമുഖ ജുവലറികളില്‍ ഒന്നായ ജോസ്കോ ജുവലേഴ്‌സിന്‍റെ തിരുവനന്തപുരം കിഴക്കേകോട്ട ഷോറൂമില്‍ തുടങ്ങിയ ഡയമണ്ട്‌ ധമാക്കക്ക്‌ മികച്ച പ്രതികരണം.

ഈ പദ്ധതി അനുസരിച്ച്‌ ജോസ്കോയുടെ ഈ ഷോറൂമില്‍ നിന്ന്‌ 50000 രൂപയ്ക്ക്‌ മുകളിലുള്ള ഡയമണ്ട്‌ വാങ്ങുന്നവര്‍ക്ക്‌ ഡയമണ്ട്‌ ലോക്കറ്റ്‌ ലഭിക്കും. അതേ സമയം ഒരു ലക്ഷത്തിന്‌ മുകളിലുള്ള പര്‍ച്ചേസിന്‌ ഡയമണ്ട്‌ മോതിരവുമാണ്‌ സമ്മാനമായി ലഭിക്കുക.

കിഴക്കേകോട്ട ഷോറൂമിലെ നവീകരിച്ച ഡയമണ്ട്‌ വിഭാഗത്തിന്‍റെ ഉദ്ഘാടനത്തോട് അനുബന്‌ധിച്ചാണ്‌ ഡയമണ്ട്‌ ധമാക്ക തുടങ്ങിയത്‌.

ഈ പദ്ധതിയുടെ പ്രധാന സവിശേഷത എല്ലാ ഡയമണ്ട്‌ പര്‍ച്ചേസുകള്‍ക്കും മെഗാ ബമ്പര്‍ സമ്മാനം നേടാനുള്ള അവസരവുമുണ്ട്‌ എന്നുള്ളതാണ്‌. ഭാഗ്യശാലിക്ക്‌ ഡയമണ്ട്‌ നെക്‌ലേസാണ്‌ സമ്മാനമായി ലഭിക്കുന്നത്‌.

ഐ.ജി.ഐ സര്‍ട്ടിഫൈഡ്‌ ഡയമണ്ട്‌ ആഭരണങ്ങള്‍ക്ക്‌ നൂറു ശതമാനം ബൈബാക്ക്‌ ഗാരന്‍റിക്കൊപ്പം ബോണഫൈഡ്‌ സര്‍ട്ടിഫിക്കേഷനും നല്‍കും. യഥാര്‍ത്ഥ കാരറ്റിലും കളറിലും ക്‌ളാരിറ്റിയിലുമുള്ള ലോകോത്തര നിലവാരമുള്ള ബ്രാന്‍ഡുകളാണ്‌ ഡയമണ്ട്‌ വിഭാഗത്തില്‍ ഒരുക്കിയിരിക്കുന്നത്‌.

ജോസ്കോയിലെ ഡയമണ്ട്‌ വിഭാഗത്തില്‍ ലോക പ്രശസ്ത ജി.ഐ.എ അംഗീകാരം നേടിയ ബെല്‍ജിയം ലേസര്‍കട്ട്‌ ഡയമണ്ട്‌, കിംഗ്‌ ഒഫ്‌ കട്ട്‌ ഡയമണ്ട്‌, കേരള മൈനിംഗ്‌ ജിയോളജി ഹോളോഗ്രാം മുദ്രയുള്ള ജന്മനക്ഷത്രക്കല്ലുകള്‍ എന്നിവയും വില്‍പ്പനയ്ക്കുണ്ട്‌.
കൂടുതല്‍
എല്‍‌ഐ‌സി പെന്‍ഷന്‍ ഫണ്ട്
പണപ്പെരുപ്പം 3.01% ലേക്ക് താണു
ടെലിഫോണ്‍ ഉപഭോക്താക്കള്‍ വര്‍ദ്ധിച്ചു
വിനിമയനിരക്ക്: രൂപയ്ക്ക് ഇടിവ്
പുഷ്പവിപണിയില്‍ വന്‍ വിലവര്‍ദ്ധന
പരിഷ്കരിച്ച സ്കോര്‍പ്പിയോ