പ്രധാന താള്‍ > വാര്‍ത്ത > ധനകാര്യം > വാണിജ്യ വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഗോപാലപിള്ള ഇന്‍‌കെല്‍ മേധാവി

Dr.C.G.Gopala Pilla
PROPRO
കിന്‍ഫ്രയുടെ മുന്‍ മാനേജിംഗ് ഡയറക്ടറായ ഡോ.ജി.സി.ഗോപാല പിള്ളയെ സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇന്‍‌കെല്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ കേരള ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടറായി നിയമിച്ചു.

നിലവിലെ എം.ഡിയായ ജോണ്‍ മത്തായിയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഗോപാലപിള്ളയെ ഈ പദവിയില്‍ നിയമിച്ചിരിക്കുന്നത്.

സംസ്ഥാനത്തിന്‍റെ വ്യാവസായിക വികസനത്തിനു വേണ്ടി അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇന്‍‌കെല്‍ എന്ന സ്ഥാപനം സര്‍ക്കാര്‍ ആരംഭിച്ചത്. ഇതിനായി വിദേശ ഇന്ത്യക്കാരില്‍ നിന്നും സ്വകാര്യ മേഖലയില്‍ നിന്നും ആവശ്യമായ പണം സ്വരൂപിച്ചാണ് ഇന്‍‌കെല്‍ ആരംഭിച്ചത്.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഫാക്‍ടിന്‍റെ മുന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്‍ടറുമായിരുന്ന ഗോപാലപിള്ള സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ കിന്‍ഫ്രയുടെ ആരംഭം മുതല്‍ 12 വര്‍ഷക്കാലം മാനേജിംഗ് ഡയറക്‍ടര്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്.
കൂടുതല്‍
കൂടുതല്‍ വിമാനത്താവളങ്ങള്‍ തുറന്നേക്കും
വിപണിമൂല്യം: ഒ‌എന്‍‌ജി‌സി മുന്നില്‍
മൊബൈല്‍ഫോണ്‍ നിരക്ക് പകുതിയായേക്കും
സ്പൈസ് ജെറ്റ് യാത്രാനിരക്ക് കൂട്ടും
പുതിയ വിമാനവുമായി സ്പൈസ്‌ ജെറ്റ്‌
വോഡഫോണ്‍ വരുമാനം : 9% വര്‍ദ്ധന