പ്രധാന താള്‍ > വാര്‍ത്ത > ധനകാര്യം > വാണിജ്യ വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഈസ്റ്റ്‌ഇന്ത്യ പെട്രോളിയം ഓഹരികള്‍ക്ക് യുഎസ് കമ്പനി

ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണം ആസ്ഥാനമായുള്ള ഈസ്റ്റ് ഇന്ത്യാ പെട്രോളിയം ലിമിറ്റഡ് ഓഹരികള്‍ ഏറ്റെടുക്കാന്‍ അമേരിക്കന്‍ കമ്പനികള്‍ തയാറാവുന്നു. അമേരിക്കയിലെ ജനറല്‍ ഇലക്‍ട്രിക് കമ്പനി, ക്രെഡിറ്റ് സൂയിസ്സ് എന്നീ കമ്പനികളാണ് ഈസ്റ്റ് ഇന്ത്യയുടെ ഓഹരികള്‍ വാങ്ങുന്നത്.

ഈസ്റ്റ് ഇന്ത്യ പെട്രോളിയം കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കാനായി രണ്ട് അമേരിക്കന്‍ കമ്പനികളും ചേര്‍ന്നുള്ള ജി.ഐ.പി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഗ്ലോബല്‍ ഇന്‍ഫ്രാസ്‌ട്രക്ചര്‍ പാര്‍ട്ട്‌ണേഴ്സ് എന്ന സംയുക്ത സംരംഭം ആണ് ഓഹരികള്‍ വാങ്ങുക.

ഗ്ലോബല്‍ ഇന്‍ഫ്രാസ്‌ട്രക്ചര്‍ പാര്‍ട്ട്‌ണേഴ്സ് ഈസ്റ്റ് ഇന്ത്യാ പെട്രോളിയം കമ്പനിയുടെ 74 ശതമാനം ഓഹരികളാണ് ഏറ്റെടുക്കുക.

ലണ്ടനിലെ സിറ്റി എയര്‍പോര്‍ട്ട്, ഗ്രേറ്റ് യാര്‍മോത്ത് പോര്‍ട്ട് എന്നിവയിലും ജി.ഐ.പി ക്ക് വന്‍ തോതില്‍ ഓഹരി നിക്ഷേപം ഉണ്ട്.
കൂടുതല്‍
എല്‍ഐസിഹൗസിംഗ്‌ഫൈനാന്‍സ്‌:116കോടിലാഭം
കയറ്റുമതിക്കാര്‍ക്ക് ഇളവ് : കമല്‍നാഥ്
എച്ച്‌സി‌എല്ലിന് 72 കോടി അറ്റാദായം
ജിഇ ക്ക് 3 ബില്യന്‍ വിറ്റുവരവ് പ്രതീക്ഷ
ഇന്ത്യാ സിമന്‍റ്‌സിന് 222.65 കോടി അറ്റാദായം
ഐ‌സി‌ഐ‌സി‌ഐ ബാങ്ക് ന്യൂയോര്‍ക്കില്‍