ഇറ്റാലിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫിയറ്റ് ഓട്ടോയുടെ കാര്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ ടാറ്റാ മോട്ടേഴ്‌സ് തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഫിയറ്റിന്‍റെ ഗ്രാന്‍ഡ് പുണ്ടോ, ലിനീയ എന്നീ മോഡലുകള്‍ ഇന്ത്യയില്‍ വില്‍ക്കാനാണ് ഇരുവരും സഹകരിക്കുന്നത്.
ഫിയറ്റ്, ടാറ്റാ ഡീലര്‍മാര്‍ വഴിയായിരിക്കും ഈ കാറുകള്‍ വില്‍ക്കുന്നത്. ഇരു മോഡലുകളും അടുത്തു തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നും അറിയുന്നു.
ടാറ്റാ മോട്ടേഴ്സ് പാസഞ്ചര്‍ കാര്‍ ബിസിനസ്സ് പ്രസിഡന്‍റ് രാജീവ് ദുബേ വെളിപ്പെടുത്തിയതാണിത്. അടുത്ത വര്‍ഷത്തെ ഓട്ടോ എക്സ്പോയില്‍ ഫിയറ്റ് വിവിധ മോഡലുകള്‍ പ്രദര്‍ശിപ്പിക്കും എന്നും രാജീവ് ദുബെ സൂചിപ്പിച്ചു.
2008 ആദ്യമായിരിക്കും ഫിയറ്റ് ഗ്രാന്‍ഡ് പുണ്ടോ വിപണിയിലിറക്കുക എന്ന് കരുതുന്നു. മാരുതി സ്വിഫ്റ്റ് ഡീസല്‍, ഗെറ്റ്സ് സി.ആര്‍.ഡി.ഐ., ഇന്‍ഡിക്ക എന്നിവയ്ക്ക് ബദലാവും ഈ കാര്‍ എന്നാണു കരുതുന്നത്.
|