പ്രധാന താള്‍ > വാര്‍ത്ത > ധനകാര്യം > വാണിജ്യ വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
മാരാരിബീച്ചിന്‌ ടൂറിസം അവാര്‍ഡ്‌

ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്തെ മാരാരി ബീച്ചിന്‌ 2005 -2006 ലെ സംസ്ഥാന ടൂറിസം അവാര്‍ഡ്‌ ലഭിച്ചു. സി.ജി.എച്ച്‌ ഗ്രൂപ്പിന്‍റെ വകയാണ്‌ മാരാരി ബീച്ച്‌.

ഈ ബീച്ചിനെ അവാര്‍ഡിന് തെരഞ്ഞെടുത്തത്‌ പ്രകൃതി സൗഹൃദപരമായ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ്‌. ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണനില്‍ നിന്നും ഗ്രൂപ്പ്‌ എം.ഡി ജോസ്‌ ഡൊമിനിക്കും ജനറല്‍ മാനേജര്‍ എറൈന്‍ ലൂയിസും അവാര്‍ഡ്‌ ഏറ്റുവാങ്ങി.

ഇതിനു മുമ്പും മാരാരി ബീച്ച്‌ നിരവധി പുരസ്കാരങ്ങള്‍ക്ക്‌ അര്‍ഹമായിട്ടുണ്ട്‌. 1999 -2000ത്തിലെ ഫെഡറേഷന്‍ ഓഫ്‌ ഹോട്ടല്‍ റെസ്റ്റൗറന്‍റ് അസോസിയേഷന്‍ അവാര്‍ഡ്‌, ഇന്ത്യാ സര്‍ക്കാരിന്‍റെ നാഷണല്‍ ടൂറിസം അവാര്‍ഡ്‌, മികച്ച റിസോര്‍ട്ടിനുള്ള സ്റ്റേറ്റ്‌ അവാര്‍ഡ്‌, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ അവാര്‍ഡ്‌ തുടങ്ങിയവ അവയില്‍ ചിലതാണ്‌.

പ്രകൃതി സൗഹൃദപരമായ ടൂറിസം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനാണ്‌ ഇനിയും ഉദ്ദേശിക്കുന്നതെന്ന്‌ ജനറല്‍ മാനേജര്‍ എറൈന്‍ ലൂയിസ്‌ പറഞ്ഞു.
കൂടുതല്‍
സ്കോര്‍പ്പിയോ ഗേറ്റ്‌വേയുമായി മഹീന്ദ്ര
പുതിയ മോഡലുകളുമായി വൊഡഫോണ്‍
നാണയപ്പെരുപ്പം: 3.23% ലേക്ക് താണു
കാത്തലിക്‌സിറിയന്‍ ബാങ്ക്: 15% ലാഭവിഹിതം
രൂപയുടെ വിനിമയനിരക്ക് താഴേക്ക്
വിപ്രോ ഒഖിയെ ഏറ്റെടുക്കും