ഇന്ത്യന്‍ റയില്‍വേയുടെ വരുമനത്തില്‍ മികച്ച വര്‍ദ്ധന രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-- ഓഗസ്റ്റ് കാലയളവില്‍ റെയില്‍വേയുടെ വരുമാനം 10.24 ശതമാനമാണ് ഉയര്‍ന്നത്. റെയില്‍ മന്ത്രാലയം വെളിപ്പെടുത്തിയതാണിത്.
ഇക്കാലയളവിലെ മൊത്ത വരുമാനം 27,117 കോടി രൂപയാണ്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 24,598 കോടി രൂപയായിരുന്നു വരുമാനം.
യാത്രക്കൂലി ഇനത്തിലും മികച്ച വരുമാനം ഉണ്ടായി. യാത്രക്കാരില്‍നിന്നുള്ള വരുമാനം 7862 കോടി രൂപയാണ്. കഴിഞ്ഞവര്‍ഷമിത് 7093 കോടി രൂപയായിരുന്നു.
ചരക്കു ഗതാഗതത്തില്‍നിന്നുള്ള വരുമാനം 16538 കോടി രൂപയില്‍നിന്ന് 18193 കോടി രൂപയായി ഉയര്‍ന്നു. മറ്റു വരുമാനം 303 കോടിയില്‍നിന്ന് 314 കോടി രൂപയായി ഉയര്‍ന്നു.
അതു പോലെ ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ യാത്ര ചെയ്തവരുടെ എണ്ണം 276 കോടിയാണ്. കഴിഞ്ഞവര്‍ഷമിത് 261 കോടിയായിരുന്നു.
|