വിദേശനാണ്യ വിപണിയില്‍ രൂപയുടെ വിനിമയ നിരക്ക് ചൊവ്വാഴ്ച രാവിലെ 35 പൈസ കണ്ട് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തിങ്കളാഴ്ച ആഭ്യന്തര ഓഹരി വിപണിയിലെ മികച്ച ഉണര്‍വ് ഡോളറിനെതിരെയുള്ള രൂപയുടെ വിനിമയ നിരക്കില്‍ ഗണ്യമായ സ്വാധീനമാണു ചെലുത്തിയത്.
വെള്ളിയാഴ്ച വൈകിട്ട് ക്ലോസിംഗ് സമയത്ത് വിനിമയ നിരക്ക് 41.3250/3350 എന്ന നിലയിലായിരുന്നു. എന്നാല്‍ തിങ്കളാഴ്ച വിദേശനാണ്യവിപണി അവധിയായിരുന്നു.
ചൊവ്വാഴ്ച വീണ്ടും വിപണി ആരംഭിച്ച സമയത്ത് വിനിമയ നിരക്ക് 41.12/14 എന്ന നിലയിലേക്ക് ഉയര്‍ന്നിരുന്നു. പിന്നീട് അല്‍പ്പ സമയത്തിനു ശേഷം ഇത് 41.0450/0550 എന്ന നിലയിലേക്ക് വീണ്ടും ഉയര്‍ന്നു.
അമേരിക്കയിലെ ഫെഡറല്‍ റിസര്‍വ് ബാങ്കുകള്‍ക്കു നല്‍കുന്ന വായ്പയുടെ പലിശയില്‍ 0.5 ശതമാനം കണ്ട് ഇളവു വരുത്തിയതാണ് ആഗോള ഓഹരി വിപണിയില്‍ വന്‍ ഉണര്‍വിനു കാരണമായതും അതിന്‍റെ ചുവടു പിടിച്ച് ആഭ്യന്തര ഓഹരി വിപണിയിലും ഉണര്‍വുണ്ടായതും.
|