പ്രധാന താള്‍  വാര്‍ത്ത  ധനകാര്യം  വാണിജ്യ വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വ്യവസായ നിക്ഷേപം : കേരളം പിറകോട്ട്‌

രാജ്യത്തെ വ്യവസായ നിക്ഷേപം ഏറ്റവും കുറച്ച്‌ ലഭിച്ച സംസ്ഥാനമെന്ന നിലയിലേക്ക്‌ കേരളം പിറകോട്ടു പോയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ കണക്കുകളനുസരിച്ചാണ്‍ ഈ നിഗമനം. 1991 ഏപ്രില്‍ ഒന്നു മുതല്‍ 2006 മാര്‍ച്ച്‌ 31 വരെയുള്ള 15 വര്‍ഷത്തിനിടെ സര്‍ക്കാരുമായുള്ള ധാരണാപത്രങ്ങളിലൂടെ കേരളത്തിലേക്കു വന്ന നിക്ഷേപം 1,017 കോടി രൂപയുടേതു മാത്രമാണെന്ന്‌ റിപ്പോര്‍ട്ട്‌ വിശദമാക്കുന്നു. .

രാജ്യത്തൊട്ടാകെ നടന്ന 2.28 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിന്‍റെ കേവലം 0.44% മാത്രമാണിത്‌ എന്നത്‌ ഇതിന്‍റെ ഏറ്റവും മോശമായ നില വിളിച്ചറിയിക്കുന്നു. റിപ്പോര്‍ട്ടിലെ ചാര്‍ട്ട്‌ ഒന്ന് പ്രകാരം മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെല്ലാം മൂന്നു മുതല്‍ ആറു ശതമാനം വരെ നിക്ഷേപം നേടിയിട്ടുണ്ട്‌.

വ്യവസായ നിക്ഷേപം ഇത്തരത്തിലാണെങ്കില്‍ സംസ്ഥാനത്തെ നേരിട്ടുള്ള വിദേശ നിക്ഷേപം ഇതിലും ദയനീയമായ സ്ഥിതിയിലാണെന്നും റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നു.

രാജ്യത്തൊട്ടാകെയുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം 2000 ഏപ്രില്‍ ഒന്നു മുതല്‍ 2006 മാര്‍ച്ച്‌ 31 വരെയുള്ള കാലത്ത്‌ 1.01 ലക്ഷം കോടി രൂപയുടേതായിരുന്നപ്പോള്‍ കേരളത്തിലെ നേരിട്ടുള്ള വിദേശ നിക്ഷേപം വെറും 334 കോടി രൂപ മാത്രമായിരുന്നു.

എഫ്‌.ഡി.ഐ വഴിയുള്ള മൊത്തം ദേശീയ തലത്തിലുള്ള നിക്ഷേപത്തിന്‍റെ 0.32% മാത്രമാണ്‌. ചാര്‍ട്ട്‌ രണ്ട്‌ വെളിപ്പെടുത്തുന്നത്‌ ഈ വിഭാഗത്തിലും മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ബഹുദൂരം മുന്നിലാണ്‌ എന്നതാണ്‌.
കൂടുതല്‍
ജിഡിപി വളര്‍ച്ച കുറഞ്ഞേക്കും : സി.ഐ.ഐ
ഐഷര്‍ മോട്ടേഴ്സ് ഏറ്റെടുക്കാന്‍ ഹ്യുണ്ടായ്
ഇന്ത്യന്‍ ഓയില്‍ കടപ്പത്രമിറക്കുന്നു
മൊബിഫോണുമായി ബി.പി.എല്‍ ഘടകം
മസ്‌കറ്റ്‌ ഹോട്ടല്‍ ഹെറിറ്റേജ്‌ ഹോട്ടലാക്കുന്നു
വിദേശനാണ്യ ശേഖരത്തില്‍ വന്‍ വര്‍ദ്ധന